അവധിക്കാലമെത്തി; പെരിയാര്‍ കീഴടക്കാന്‍ സജിയുടെ കൂട്ടിക്കൂട്ടം പരിശീലനം തുടങ്ങി
ആലുവ:മുങ്ങി മരണങ്ങള് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സജി വാളശ്ശേരിയില്‍ നടത്തുന്ന സൗജന്യ നീന്തല്‍ പരിശീലനം തടര്‍ച്ചയായ എട്ടാം വര്‍ഷവും ആരംഭിച്ചു. മണപ്പുറത്തിന് സമീപം പെരിയാറിലാണ് സജി നീന്തല്‍ പരിശീലനം നല്‍കുന്നത്.
രാവിലെ 6 മുതല്‍ 9 വരെ മൂന്ന് ബാച്ചുകളായി തിരിച്ചാണു പരിശീലനം നല്‍കുന്നത്. ഇത്തവണ മൂന്ന് ബാച്ചിലുമായി 240 കുട്ടികള്‍ക്കാണു പരിശീലനം നല്‍കുന്നത്. ഇതിനോടകം 800 കുട്ടികള്‍ക്കും, 90 മുതിര്ന്നവര്ക്കുമാണു വാളശ്ശേരി ക്ലബ്ലിന്റെ നേതൃത്വത്തില്‍ സജി പരിശീലിപ്പിച്ചത്. 250 ഓളം കുട്ടികള്‍ പെരിയാര്‍ നീന്തി കടക്കുകയും ചെയ്തു. 2014 ല്‍ ജന്മനാ നട്ടെല്ലിനു വൈകല്യമുള്ള ഏഴു വയസുകാരി കൃഷ്ണ.എസ്. കമ്മത്ത്, 2015 ല്‍ ഇരു കാഴ്ച ഇല്ലാത്ത പന്ത്രാണ്ടു വയസുകാര എം.എസ് നവനീത്, 2016ല്‍ അഞ്ചര വയസുകാരി നിവേദിത, 2017 ല്‍ ഒരു കൈയ്ക്ക് വൈകല്യമുള്ള ആലുവ സിവില്‍ സ്റ്റേഷനിലെ ക്ല്ലാര്ക്കായായ ടി.എന്‍. രാധകൃഷ്ണന് തുടങ്ങിയവര്‍ സജിയുടെ കീഴില്‍ പെരിയാര്‍ നീന്തി കടന്നിരുന്നു. വേമ്പാനാട്ടു കായല്‍ നീന്തി കടന്ന ആദ്യ വനിതയായ ഇരുപത് വയസുകാരി മാളു ഷെയ്ക്കിനെയും പരിശീലിപ്പിച്ചതും സജി വാളശ്ശേരിയാണു.ആംബുലന്‍സ് സംവിധാനം, മോട്ടോര്‍ പിടിപ്പിച്ച ബോട്ട്, ലൈഫ് ജാക്കറ്റുകള്‍ എന്നിവ എല്ലാ സുരക്ഷ സംവിധാനങ്ങളോടെയാണു പരിശീലനം ആരംഭിച്ചിരിക്കുന്നത്. മെയ് ഒന്ന് വരെ എത്തു കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്ന് പരിശീലകന് സജി വാളശ്ശേരിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."