ആശുപത്രി ജീവനക്കാരനെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചതായി പരാതി
ചെങ്ങന്നൂര്‍: ആശുപത്രി ജീവനക്കാരനെ ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി മര്‍ദിച്ചു. മുളക്കുഴയിലെ സ്വകാര്യാശുപത്രി ജീവനക്കാരനായ ചെങ്ങന്നൂര്‍ ഇടനാട് കുന്നക്കാട്ട് വീട്ടില്‍ കെ.ആര്.പ്രസാദി (50)നാണ് മര്‍ദ്ദനമേറ്റത്.
ആശുപത്രിയില്‍ അടിയന്തിര ആവശ്യത്തിലേക്ക് എം.സി റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ മുളക്കുഴ മാര്ത്തോമ്മാപള്ളിക്ക് സമീപം വച്ച് വാഹനം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകളാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പറയപ്പെടുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ടയറിലെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു.
പ്രസാദിനെ കാറില്‍ നിന്ന് വലിച്ചിറക്കി മുഖത്ത് ഇടിക്കുകയും വടികൊണ്ട് പുറത്ത് അടിക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ പൊലിസ് എത്തിയാണ് പ്രസാദിനെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."