HOME
DETAILS
MAL
അനന്ത്കുമാര്‍ ഹെഗ്ഡെയുടെ അക്കൗണ്ട് പൂട്ടിക്കെട്ടി ട്വിറ്റര്‍
backup
April 27 2020 | 01:04 AM
ബംഗളൂരു: ബി.ജെ.പി നേതാവും എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്ഡെയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരന്തരമായി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്വിറ്ററിന്റെ താല്‍ക്കാലിക നടപടി.
എന്നാല്‍, അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനു പിന്നാലെ ട്വിറ്ററിനെതിരേ ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തി. ട്വിറ്റര്‍ ഇന്ത്യാവിരുദ്ധ കമ്പനിയാണെന്നും സോഷ്യല്‍മീഡിയയിലെ കോളനിവല്‍ക്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."