HOME
DETAILS

കള്ളക്കടത്ത് തടയാന്‍ വാണിജ്യ നികുതി വകുപ്പ് സ്‌പെഷല്‍ സ്‌ക്വാഡ് രംഗത്ത്

  
backup
April 06 2017 | 19:04 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%a3


കട്ടപ്പന: കള്ളക്കടത്ത് വ്യാപകമായതോടെ അതിര്‍ത്തി മേഖലകളില്‍ പരിശോധന ശക്തമാക്കന്‍ വാണിജ്യനികുതി വകുപ്പിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് രംഗത്ത്. ചെക്ക്‌പോസ്റ്റിനു സമീപമുള്ള സമാന്തര പാതകള്‍ കേന്ദ്രീകരിച്ച് ഏലയ്ക്ക കള്ളക്കടത്തു വ്യാപകമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സിന്റെ നീക്കം.
ആറു സംഘങ്ങളായാണ് സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. വാണിജ്യനികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇതിലെ അംഗങ്ങള്‍. ഒരു ഇന്റലിജന്‍സ് ഓഫിസറും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരുമാണ് സംഘത്തിലുള്ളത്. സ്‌ക്വാഡുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം വാണിജ്യനികുതി അസിസ്റ്റന്റ് കമ്മിഷണര്‍ സി.പി. മക്കാറിനാണ്.
ജില്ലയില്‍ സമീപകാലത്തു വന്‍തോതിലുള്ള നികുതിവെട്ടിപ്പുകളും കള്ളക്കടത്തും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണു വാണിജ്യനികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗംതന്നെ കര്‍ശന പരിശോധനയുമായി രംഗത്തിറങ്ങിയത്. പ്രധാന ചെക്ക്‌പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചതുരംഗപ്പാറമെട്ട്, മൂന്നാര്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പരിശോധന ശക്തമാക്കി. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകളില്‍ ശക്തമായ നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ചെക്ക്‌പോസ്റ്റിലെ പ്രധാന പാതകള്‍ക്കു പുറമേ സമാന്തര പാതകളിലും പരിശോധന നടത്തും. സമീപകാലത്ത് ഏലയ്ക്കായുടെ വില വര്‍ധിച്ചതോടെ അതിര്‍ത്തി ചെക്ക്‌പോസ്റ്റിലൂടെ കള്ളക്കടത്തു വ്യാപകമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹൈറേഞ്ച് മേഖലയില്‍ നിന്ന് ഏലക്ക കടത്തുന്ന സംഘങ്ങളെക്കുറിച്ച് വാണിജ്യനികുതി വകുപ്പ് വിവരങ്ങള്‍ ശേഖരിച്ചു. ഇവരെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചുവരികയാണ്. തമിഴ്‌നാട് സ്വദേശികളായ ചിലരുടെ നേതൃത്വത്തില്‍ ഏലയ്ക്കായ്ക്കു പുറമേ കുരുമുളക് കടത്തിയ സംഭവത്തിലും ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. അതിര്‍ത്തിയിലൂടെ ഏലക്ക കടത്തുന്നതിനു വിവിധ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  29 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago