HOME
DETAILS
MAL
കോട്ടയത്തുനിന്ന് ഓട്ടോ മോഷ്ടിച്ച് ആലപ്പുഴയില്‍ എത്തിയയാള്‍ക്ക് പനി: കൊവിഡ് പരിശോധന നടത്തും
backup
April 27 2020 | 01:04 AM
മുഹമ്മ: ഏറ്റുമാനൂരില്‍നിന്ന് മറ്റൊരാളുടെ ഓട്ടോറിക്ഷയുമായി കടന്നയാളെ കഞ്ഞിക്കുഴിയില്‍ പൊലിസ് തടഞ്ഞു. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ പൊലിസിനെ ആശയക്കുഴപ്പത്തിലാക്കി. പനിബാധിതനായ ഇയാളെ പിന്നീട് ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ഐസൊലേഷനിലാക്കി.
ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍നിന്ന് മറ്റൊരാളുടെ ഓട്ടോയുമായി കടക്കുകയായിരുന്നു ഇയാള്‍. രാവിലെ ഒമ്പതുമണിയോടെ കഞ്ഞിക്കുഴിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന മാരാരിക്കുളം പൊലിസാണ് ഇയാളെ പിടികൂടിയത്.
കോട്ടയത്തെ കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടെന്ന് പറഞ്ഞതോടെ പൊലിസുകാരും പരിഭ്രാന്തരായി. കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും ഏറ്റെടുക്കാന്‍ തയാറല്ലെന്ന് അറിയിച്ചതോടെ പൊലിസ് കൂടുതല്‍ വിഷമത്തിലായി. പിന്നീട് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. രണ്ടു മണിക്കൂറിന് ശേഷം ആംബുലന്‍സില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ഇയാളെ നിരീക്ഷണത്തിലാക്കി.
ചേര്‍ത്തലയില്‍നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി മാരാരിക്കുളം സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."