HOME
DETAILS
MAL
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ജനമൈത്രി പൊലിസിനെന്ന് തച്ചങ്കരി
backup
April 27 2020 | 01:04 AM
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രശാന്തി സംവിധാനത്തിന്റെ പൂര്‍ണ ചുമതല ജനമൈത്രി പൊലിസിനായിരിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡയരക്ടര്‍ ടോമിന് ജെ. തച്ചങ്കരി അറിയിച്ചു.
65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ സംരക്ഷണാര്‍ഥമാണ് പ്രശാന്തി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വൈദ്യസഹായം പ്രായമായവര്‍ക്ക് ലഭ്യമാക്കുകയാണ് പ്രധാന ഉദ്ദേശ്യം. കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനായാണ് ജനമൈത്രി പൊലിസിനെ പ്രശാന്തി കൈകാര്യം ചെയ്യാനായി വിനിയോഗിക്കുന്നത്. പ്രായമായവര്‍ പൊലിസിന്റെ നമ്പരില്‍ വിളിച്ച് കാര്യം പറഞ്ഞില്ലെങ്കില്‍ പോലും വിളിക്കുന്ന സ്ഥലം ജി.പി.എസ് ലൊക്കേഷന്‍ വച്ച് മനസിലാക്കി പൊലിസ് അവിടെ പാഞ്ഞെത്തുമെന്നും എ.ഡി.ജി.പി തച്ചങ്കരി പറഞ്ഞു.
കേന്ദ്രീകൃതമായാണ് കോളുകള്‍ കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരത്ത് കണ്ട്രോള് സെന്ററില്‍ ലഭിക്കുന്ന കോളുകള്‍ അതത് പ്രദേശത്തെ ജനമൈത്രി പൊലിസിന് നല്‍കുകയാണ് ചെയ്യുന്നത്. പ്രശാന്തി മുഖാന്തിരം ആവശ്യമുള്ള മരുന്ന് മുതിര്‍ന്ന പൗരന്മാര്ക്ക് വാങ്ങി എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മരുന്ന് നല്കുമ്പോള് പണം സ്വീകരിക്കുന്ന സംവിധാനമാണിത്. പണമായി ഇല്ലെങ്കില്‍ ഗൂഗിള്‍ പേ, പേ ടി.എം തുടങ്ങിയ ഡിജിറ്റല്‍ സംവിധാനം വഴിയും പണം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തു നിന്ന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് അയച്ചു തന്നാല്‍ പോലും എത്തേണ്ടിടത്ത് മരുന്നുകള്‍ വാങ്ങി എത്തിക്കാന്‍ പൊലിസ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."