പൊട്ടിയ പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു
കോട്ടയം: പൂവത്തുംമൂട്ടില്‍ പൊട്ടിയ പൈപ്പിന്റെ തകരാര്‍ പൂര്‍ണായി പരിഹരിച്ചു.ഇന്നലെ വൈകിട്ടോടെ പൊട്ടല്‍ പരിഹരിച്ചു കുടിവെള്ള വിതരണം പൂര്‍ണമായി പഴയ നിലയിലായതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടാണു പൂവത്തുംമൂട് പമ്പ് ഹൗസിനു സമീപം തോട്ടില്‍ പൈപ്പ് പൊട്ടിയത്.
തുടര്‍ന്നു മണിക്കൂറുകള്‍ക്കകം അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരുന്നുവെങ്കിലും തകരാര്‍ പരിഹരിക്കുന്നതു വൈകുകയായിരുന്നു.പൊട്ടിയ പൈപ്പിന്റെ ഒരു ഭാഗം റോഡിലെ കലുങ്കിനു അടിയിലായതിനാലാണു ജോലികള്‍ക്കു കാലതാമസം നേരിട്ടത്. പൈപ്പ് കടന്നുപോകുന്ന കലുങ്കിന്റെ അടിത്തറയുടെ ഒരു ഭാഗം പൊളിച്ചുനീക്കി. തുടര്‍ന്ന് ഇവിടെ കുഴിച്ചു പരിശോധിച്ചതോടെ ആറുമീറ്ററോളം നീളം വരുന്ന ഒരുപൈപ്പ് പൂര്‍ണമായും പൊട്ടിയ നിലയിലാണെന്നു കണ്ടെത്തി. എന്നാല്‍, തകരാര്‍ പരിഹരിക്കുന്നതു വൈകുന്നതായിരുന്നു.ഇന്നലെ പുലര്‍ച്ചെ കുടിവെളള വിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു അധികൃതരുടെ വിശ്വാസം. എന്നാല്‍, കൂട്ടിയോജിപ്പിക്കുന്നതിനായി എത്തിച്ച ഉപകരണങ്ങള്‍ ചേരാതെ വന്നതു അറ്റകുറ്റപ്പണികള്‍ വൈകാന്‍ കാരണമായി. അതേസമയം, നഗരത്തില്‍ കുടിവെള്ള വിതരണം കഴിഞ്ഞ ദിവസം തന്നെ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."