സി.പി.എം നേതൃത്വത്തിനെതിരേ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
തലശേരി: സി.പി.എം നേതൃത്വത്തിന്റെ കൂച്ചുവിലങ്ങിടലിനെതിരേ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തലശേരി നഗരസഭയിലെ കായ്യത്ത് വാര്‍ഡിലെ മുന്‍ കൗണ്‍സലറുമായ സി.ഒ.ടി നസീറാണ് നേതൃത്വത്തിനു അടിമപ്പെട്ട് ജീവിക്കാന്‍ കഴിയില്ലെന്നു കമന്റിട്ടത്. നസീറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കിവീസ് ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സി.പി.എം നേതൃത്വത്തിന് ഇഷ്ടമില്ലാത്തവരെ ക്ഷണിക്കുന്നതിനെ ചൊല്ലി അസ്വാരസ്യമുണ്ടായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: ജീര്‍ണിച്ച ചില വ്യവസ്ഥിതിയുടെ മാറ്റത്തിനു വേണ്ടിയുള്ള പോരാട്ടം, ഭൂമിയില്‍ ജനിച്ചു വീണ എല്ലാവര്‍ക്കും നല്ല ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, മഴയില്‍ നിന്നും വെയിലില്‍ നിന്നും സുരക്ഷിതമായ ഒരിടം, തുല്യനീതിയെന്ന ഞങ്ങളുടെ സ്വപ്‌നത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നേതൃത്വത്തെയും സംഘടനയേയും അനുസരിക്കാന്‍ തയാറാണ്. എന്നാല്‍ ഇവര്‍ക്ക് അടിമപ്പെട്ടും ഭയപ്പെട്ടും നില്‍ക്കണമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രം. മനസിലായവര്‍ക്ക് മനസിലായാല്‍ നല്ലതെന്നു പറഞ്ഞാണ് ഉപസംഹാരം. പുരോഗമന ചിന്താഗതിക്കാരനായി എന്നും പാര്‍ട്ടിക്കുള്ളിലും നിലകൊണ്ട നസീര്‍ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി അംഗത്വം പുതുക്കാനും തയാറായിരുന്നില്ല. അംഗത്വം പുതുക്കുന്ന ഫോറത്തില്‍ ജാതിയും മതവും ചോദിച്ചപ്പോള്‍ അവിടെ മനുഷ്യനെന്നു പൂരിപ്പിച്ച് നല്‍കിയതോടയാണ് നസീര്‍ നേതൃത്വത്തിന്റെ കണ്ണിലെ കരടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."