കരിപ്പൂരില്‍നിന്ന് ഗള്‍ഫ് എയര്‍ സര്‍വിസ് തുടങ്ങി
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വിദേശ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ സര്‍വിസ് തുടങ്ങി.കരിപ്പൂര്‍-ബഹ്റൈന്‍ സെക്ടറിലേക്കാണ് ഗള്‍ഫ് എയര്‍ പ്രതിദിന സര്‍വിസ് ആരംഭിച്ചത്.ആദ്യ സര്‍വിസ് കരിപ്പൂര്‍ വിമാനത്താവള ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു ഉദ്ഘാടനം ചെയ്തു. കന്നി യാത്രക്കാരെ ബൊക്കെ നല്‍കിയാണ് സ്വീകരിച്ചത്. രാവിലെ 5.30ന് കരിപ്പൂരില്‍നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 7.30ന് ബഹ്റൈനിലെത്തും.തിരിച്ച് രാത്രി 9.25ന് ബഹ്റൈയിനില്‍ നിന്നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.30നാണ് കരിപ്പൂരിലെത്തുക.169 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനം കാര്‍ഗോയും വഹിക്കും.
കരിപ്പൂരില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ബഹ്റൈനിലേക്ക് സര്‍വിസ് നടത്തുന്നത്. നേരത്തെ ബഹ്റൈയിന് എയര്‍ സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് വിമാന കമ്പനി പൂട്ടിയതോടെ നിര്‍ത്തുകയായിരുന്നു. കരിപ്പൂര്‍-ബഹ്റൈയിന് നേരിട്ടുളള യാത്രക്കാര്‍ക്ക് പുറമെ ജിദ്ദയില്‍നിന്ന് കണക്ഷന് സര്‍വ്വീസ് നടത്തുന്നത് കരിപ്പൂര്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാവും. 47 കിലോഗ്രാം വരെ ലഗേജ് അനുവദിക്കുന്നത് യാത്രക്കാര്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്. കരിപ്പൂര്‍ ജിദ്ദ സെക്ടറില്‍ നേരിട്ട് സര്‍വിസ് സഊദി എയര്‍ലൈന്‍സ് തയ്യാറായിട്ടും എയര്‍പോര്‍ട്ട് അതോറിറ്റിയും ഡി.ജി.സി.എയും അനുമതി നല്‍കിയിട്ടില്ല.
കരിപ്പൂരില്‍നിന്ന് ചെന്നൈ-ബംഗളൂരു സെക്ടറില്‍ സ്പൈയ്സ് ജെറ്റ് പുതിയ സര്‍വിസ് തുടങ്ങി. ചെന്നെയില്‍ നിന്ന് വൈകിട്ട് 3.30ന് പുറപ്പെടുന്ന വിമാനം 5ന് കരിപ്പൂരിലെത്തും. ഈ വിമാനം 5.20ന് കരിപ്പൂരില്‍നിന്ന് പുറപ്പെട്ട് 6.25ന് ബംഗ്ലുരുവിലെത്തും. പിന്നീട് 7.15ന് പുറപ്പെട്ട് രാത്രി 8.20ന് കരിപ്പൂരിലെത്തും.രാത്രി 8.40ന് പുറപ്പെടുന്ന വിമാനം പിന്നീട് ചെന്നൈയിലേക്കാണ് പറക്കുക. റണ്‍വേയിലെ റിസ പ്രവര്‍ത്തികള്‍ പൂര്‍ണമാകുന്നതോടെ ആഭ്യന്തര-അന്താരാഷ്ട്ര സെക്ടറില്‍ സര്‍വിസ് വീണ്ടും വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."