HOME
DETAILS
MAL
കെജ്്രിവാള്‍ നടത്താനിരുന്ന നിരാഹാര സത്യഗ്രഹം മാറ്റി
backup
February 26 2019 | 18:02 PM
ന്യൂഡല്‍ഹി: പാകിസ്താനില്‍ ഭീകരതാവളങ്ങള്‍ക്കുനേരെ വ്യോമസേന ആക്രമണം നടത്തിയതിനു പിന്നാലെ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാള്‍ നടത്താനിരുന്ന നിരാഹാര സത്യഗ്രഹം മാറ്റി. ദേശീയ തലസ്ഥാനമായ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് മാര്‍ച്ച് ഒന്നു മുതലാണ് അദ്ദേഹം നിരാഹാര സത്യഗ്രഹത്തിന് തീരുമാനിച്ചിരുന്നത്. ഭീകരര്‍ക്കെതിരായ നീക്കത്തില്‍ സൈന്യത്തിന് കെജ്രിവാള് അഭിവാദ്യം അര്‍പ്പിച്ചു. ഇന്നലെ സംസ്ഥാന ബജറ്റ് സമ്മേളനത്തില്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാര്ക്ക് ആദരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."