HOME
DETAILS

ആറളം ഫാം ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

  
backup
April 27 2020 | 02:04 AM

%e0%b4%86%e0%b4%b1%e0%b4%b3%e0%b4%82-%e0%b4%ab%e0%b4%be%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%95%e0%b4%be%e0%b4%9f
 
 
 
ഇരിട്ടി (കണ്ണൂര്‍): ജോലിക്കു പോവുകയായിരുന്ന ആറളം ഫാം ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ഫാമിലെ സ്ഥിരം തൊഴിലാളിയും ഞായറാഴ്ച ദിവസങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ താല്‍ക്കാലിക ചുമതലയും വഹിക്കുന്ന ആറളം പന്നിമൂലയിലെ ബന്ദപ്പാലന്‍ ഹൗസില്‍ ബന്ദപ്പാലന്‍ നാരായണന്‍ (59) ആണ് മരിച്ചത്. കാട്ടാന ചവിട്ടിയും കുത്തിയും കൊന്ന നിലയില്‍ ഫാമിലെ നാലാം ബ്ലോക്കിലെ വിജനമായ സ്ഥലത്ത് ഇന്നലെ രാവിലെ ഒന്‍പതോടെയാണു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്നും കക്കുവ പുഴകടന്ന് നാലാം ബ്ലോക്കിന്റെ ഓഫിസില്‍ ഒപ്പിടാനായി എത്തുന്നതിനിടെ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നു കരുതുന്നു.
നിശ്ചിതസമയം കഴിഞ്ഞിട്ടും നാരായണന്‍ ഓഫിസില്‍ എത്താത്തതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ ഓഫിസില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെ വഴിയരികില്‍ ഇദ്ദേഹത്തിന്റെ തോര്‍ത്തും അവിടെ നിന്നു 10 മീറ്റര്‍ അകലെ മൊബൈല്‍ഫോണും കണ്ടെത്തി. ഇതിനു സമീപത്തു തന്നെയായിരുന്നു മൃതദേഹവും കാണപ്പെട്ടത്. കാലിന് ആനയുടെ ചവിട്ടേറ്റ പാടുണ്ട്. 
വനം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയതിനുശേഷമേ മൃതദേഹം മാറ്റാന്‍ അനുവദിക്കൂവെന്നു തൊഴിലാളികള്‍ വാശിപിടിച്ചതിനെ തുടര്‍ന്നു മൂന്നുമണിക്കൂറോളം മൃതദേഹം പെരുവഴിയില്‍ കിടന്നു. ഉച്ചയ്ക്ക് 12ഓടെ സണ്ണി ജോസഫ് എം.എല്‍.എ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി പത്മാവതി, ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജയേഷ് ജോസഫ് എന്നിവരെത്തി നടത്തിയ ചര്‍ച്ചയില്‍, മരിച്ച നാരായണന്റെ കുടുംബത്തിന് അടിയന്തിര സഹായം ഉടന്‍ നല്‍കുമെന്ന ഉറപ്പിലാണു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചത്. 
അഞ്ചുവര്‍ഷത്തിനിടെ ഏഴാമത്തെയാളാണ് ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഈവര്‍ഷം ഡിസംബറില്‍ വിരമിക്കാനിരിക്കെയാണു നാരായണന്റെ ദാരുണാന്ത്യം. ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആദ്യ തൊഴിലാളിയാണു നാരായണന്‍. 
ഭാര്യ: തങ്കമണി. മക്കള്‍: ജിഷ്ണു, അര്‍ച്ചന. മരുമകന്‍: ദീപു (പായം). സഹോദരങ്ങള്‍: കൃഷ്ണന്‍, ശേഖരന്‍, സുരേന്ദ്രന്‍, തങ്കമണി, പരേതനായ കണ്ണന്‍.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago