HOME
DETAILS
MAL
പ്രവാസികളുടെ മടക്കയാത്ര: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
backup
April 27 2020 | 02:04 AM
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരുമെന്ന് അറിയിച്ച വെബ്‌സൈറ്റ് ഞായറാഴ്ച വൈകിട്ടോടെയാണ് സജ്ജമായത്. പ്രവാസികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ വൈകിയതാണ് വെബ്‌സൈറ്റ് നിലവില്‍ വരാന്‍ താമസിച്ചതെന്ന് നോര്‍ക്ക അറിയിച്ചു.
നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ ംംം.ൃലഴശേെലൃിീൃസമൃീീെേ.ീൃഴ എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ക്വാറന്റൈന്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എന്ന നിലയില്‍ മടങ്ങിവരവിന് മുന്‍ഗണന ഇല്ലാത്തതിനാല്‍ ആരും തിരക്ക് കൂട്ടേണ്ടതില്ലെന്ന് നോര്‍ക്ക അറിയിച്ചു.
സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവര്‍ക്കാണ് ആദ്യം അവസരം. പിന്നീട് വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയായവര്‍, കോഴ്‌സുകള്‍ പൂര്‍ത്തിയായ സ്റ്റുഡന്റ് വിസയിലുള്ളവര്‍, ജയില്‍ മോചിതര്‍, കൊറോണയല്ലാത്ത രോഗമുള്ളവര്‍ എന്നിവരെ പരിഗണിക്കും. ഈ രീതിയിലാണ് പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുക. കൊവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പ്രത്യേക വിമാനത്തിലായിരിക്കും വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുക. കേരളത്തിലെ വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ, ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷന്‍ വൈകാതെ ആരംഭിക്കുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."