HOME
DETAILS

സേട്ട് സാഹിബ് വിടവാങ്ങിയിട്ട് ഒന്നര പതിറ്റാണ്ട്

  
backup
April 27 2020 | 02:04 AM

%e0%b4%b8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af
 
കോഴിക്കോട്: 'സേട്ട്ജി ഒരു കാപ്പി കഴിച്ചാലോ'.. ചോദ്യം ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടേത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതുപോലൊരു റമദാനിലെ സന്ധ്യാസമയത്ത് ഇന്ദ്രപ്രസ്ഥത്തിലെ ഒരു വേദിയിലായിരുന്നു പ്രതാപിയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചോദ്യം. 'മേം സാബ് സോറി, ദിസ് ഈസ് റമദാന്‍. അയാം ഇന്‍ ഫാസ്റ്റിങ് , താങ്ക്‌സ് ( റമദാനായതിനാല്‍ എനിക്ക് വ്രതമാണ്, നന്ദി) ഇതായിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മറുപടി. പിറ്റേന്ന് പ്രധാനമന്ത്രിയുടെ സെക്രട്ടറിയുടെ ഫോണ്‍ വിളി സേട്ടിന് വന്നു. മേം സാബ് താങ്കള്‍ക്കായി നാളെ ഒരു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു ആ സന്ദേശം. പിന്നീട് പ്രസിദ്ധമായിത്തീര്‍ന്ന ഡല്‍ഹിയിലെ രാഷ്ട്രീയ ഇഫ്താറുകളുടെ തുടക്കമായിരുന്നു അത്. 
 ഇന്ദിരാഗാന്ധിയോടും അദ്ദേഹത്തിന്റെ പിതാവ് ജവഹര്‍ലാല്‍ നെഹ്‌റുവിനോടും രാജീവ് ഗാന്ധിയോടും ഏറെ അടുപ്പം കാണിച്ച ഇന്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അജയ്യനായ തേരാളിയായിരുന്നു മെഹബൂബെ മില്ലത്തെന്ന് അപരനാമത്തില്‍ അറിയപ്പെട്ട ഇബ്രാഹിം സുലൈമാന്‍ സേട്ട്. പാര്‍ലമെന്റിലെ ആ ഗര്‍ജിക്കുന്ന സിംഹം വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒന്നരപതിറ്റാണ്ട് തികയുന്നു. 2005 ഏപ്രില്‍ 27ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്. 1960ല്‍ രാജ്യസഭാംഗമായി ഡല്‍ഹിയില്‍ എത്തിയതുമുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം നിറഞ്ഞു നിന്നു. പത്തോളം പ്രധാനമന്ത്രിമാരുമായി നേരിട്ടിടപഴകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1940കളില്‍ തന്നെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ കര്‍മനിരതനായ അദ്ദേഹം 1994ല്‍ സ്വന്തം പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിക്കുംവരേ ലീഗിലെയും ന്യൂനപക്ഷ രാഷ്ട്രീയത്തിലേയും ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago