HOME
DETAILS
MAL
വീട് നിര്‍മിക്കാന്‍ ധനസഹായം
backup
July 06 2016 | 08:07 AM
കോഴിക്കോട്: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടികജാതി വികസന വകുപ്പ് വീട് നിര്‍മിക്കാനും പുനരുദ്ധരിക്കാനും നല്കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. 50,000 രൂപയില്‍ താഴെ വരുമാനമുള്ള കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ താമസിക്കുന്നവരായിരിക്കണം. ഭാര്യക്കോ ഭര്‍ത്താവിനോ സ്വന്തമായി വീടില്ലാത്തവര്‍ക്കാണ് പുതിയ വീടുവയ്ക്കാന്‍ സഹായം ലഭിക്കുക. ഏഴിനും 25നും ഇടയില്‍ വര്‍ഷം പഴക്കമുള്ള വീട് സ്വന്തമായുള്ളവര്‍ക്ക് അത് പുനരുദ്ധരിക്കാന്‍ സഹായം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി 20. കൂടൂതല്‍ വിവരങ്ങള്‍ കോഴിക്കോട് കോര്പ്പറേഷന് പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."