HOME
DETAILS
MAL
റമദാന് ആശംസ നേര്‍ന്ന ക്രിക്കറ്റ് താരത്തിന് നേരെ സൈബര്‍ അക്രമം
backup
April 27 2020 | 02:04 AM
കൊല്‍ക്കത്ത: റമദാന് ആശംസ നേര്‍ന്ന ക്രിക്കറ്റ് താരത്തിനെതിരേ സൈബര്‍ അക്രമണം. ഇന്ത്യന്‍ താരം മനോജ് തിവാരിക്കെതിരേയാണ് സൈബര്‍ അക്രമം നടക്കുന്നത്. ആശംസക്കൊപ്പം മുസ്ലിം വേഷത്തിലുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലായിരുന്നു തിവാരി ഫോട്ടോയും സന്ദേശവും പങ്കുവച്ചത്.
താങ്കളെ സമൂഹമാധ്യമങ്ങളില്‍ നിന്ന് അണ്‍ഫോളോ ചെയ്യുകയാണെന്നും രാഷ്ട്രീയത്തിലിറങ്ങാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള നാടകമാണെന്നും ആരോപിച്ച് നിരവധി പേര് കമന്റ് ചെയ്തു. വംശീയ പരാമര്‍ശങ്ങളടങ്ങിയ നിരവധി കമന്റുകളും പോസ്റ്റിന് നിറഞ്ഞിരിക്കുകയാണിപ്പോള്‍. നിങ്ങളൊരു നല്ല മനുഷ്യനാണെങ്കില്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്ന അടിക്കുറിപ്പോടെ മനോജ് തിവാരി വിവിധ ആചാരങ്ങളുടെ വേഷങ്ങളിലുള്ള ചിത്രം പോസ്റ്റ് ചെയ്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20യിലും താരം കളിച്ചിട്ടുണ്ട്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റേഡേഴ്സ്, കിങ്സ് ഇലവന് പഞ്ചാബ് എന്നീ ഐ.പി.എല്‍ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."