കോപ ഡെല്‍ റേയില്‍ ഇന്ന് എല്‍ക്ലാസികോ
മാഡ്രിഡ്: കോപ ഡെല്‍ റേയുടെ സെമി ഫൈനലില്‍ ഇന്ന് റയല്‍ മാഡ്രിഡ് ബാഴ്സലോണയെ നേരിടും. ബാഴ്സലോണുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു. ഇന്നത്തെ മത്സരത്തിലെ ഫലം ഇരു ടീമുകള്‍ക്കും വിധിനിര്ണയമാകും. ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍വീതം സ്കോര്‍ ചെയ്തിരുന്നു. അതില്‍ 1-1 എന്ന നിലയിലാണ് അഗ്രഗേറ്റ്. ആദ്യ പാദത്തില്‍ ലൂക്കാസ് വാസ്കസ് റയലിന്റെയും മാല്‍ക്കം ബാഴ്സയുടേയും ഗോളുകള്‍ നേടി.
ഇരു ടീമുകളും മികച്ച ഫോമിലായതിനാല്‍ കടുത്ത മത്സരമായിരിക്കും ഇരുടീമുകള്‍ക്കും നേരിടേണ്ടി വരുക. മറ്റൊരു സെമിയില്‍ റയല്‍ ബെറ്റിസും വലന്‍സിയയും തമ്മിലുള്ള മത്സരം 2-2 ന്റെ സമനിയില്‍ അവസാനിച്ചിരുന്നു. ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ എല്‍ക്ലാസിക്കോയാണ് ഇന്നത്തേത്. ലാലിഗിയില്‍ ഞായറാഴ്ചയും എല്‍ക്ലാസിക്കോ നടക്കുന്നുണ്ട്. ഇതും റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് നടക്കുന്നത്.
ഇന്നത്തെ എല്‍ക്ലാസിക്കോയുടെ ഫലത്തോടെ കോപ ഡെല്‍റേയിലെ ആദ്യ ഫൈനലിസ്റ്റുകളെ അറിയാനാകും. വലന്‍സിയയും റയല്‍ ബെറ്റിസും തമ്മിലുള്ള രണ്ടാം പാദമത്സരം വെള്ളിയാഴ്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."