HOME
DETAILS

അഫ്ഗാനില്‍ വെടിനിര്‍ത്തല്‍ പെരുന്നാള്‍

  
backup
June 16 2018 | 22:06 PM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d-2


കാബൂള്‍: അഭൂതപൂര്‍വമായ നീക്കത്തില്‍ പെരുന്നാള്‍ദിനത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒന്നിച്ചാഘോഷിച്ച് അഫ്ഗാനിസ്താന്‍ സൈനികരും താലിബാന്‍ തീവ്രവാദികളും. സൈനികരും താലിബാന്‍ തീവ്രവാദികളും ആലിംഗനം ചെയ്യുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് ഇന്നലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളും പരിസര പ്രദേശങ്ങളും സാക്ഷിയായത്. നഗരത്തിലെങ്ങും ആക്രമണങ്ങള്‍ ഒഴിഞ്ഞതിന്റെ ആഹ്ലാദാരവങ്ങളും കണ്ടു. പെരുന്നാളിനോടനുബന്ധിച്ചു മൂന്നു ദിവസത്തേക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതായി താലിബാന്‍ അറിയിച്ചിരുന്നു. നേരത്തെ, വെടിനിര്‍ത്താനുള്ള സര്‍ക്കാര്‍ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഇത്.
പെരുന്നാള്‍ദിനമായ ഇന്നലെ താലിബാന്‍ നേതാക്കള്‍ ആഭ്യന്തര മന്ത്രി വായിസ് ബര്‍മാകുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. വെടിനിര്‍ത്തല്‍ കുറച്ചു ദിവസത്തേക്കു കൂടി നീട്ടുമെന്ന് പ്രസിഡന്റ് അശ്‌റഫ് ഗനി അറിയിച്ചു. വെടിനിര്‍ത്തല്‍ രാജ്യത്തിന്റെ ദീര്‍ഘകാല സമാധാനത്തിലേക്കുള്ള വഴിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് താലിബാന്‍ തയാറാകണമെന്നും ഗനി ആവശ്യപ്പെട്ടു.
തലസ്ഥാനമായ കാബൂളിനു പുറമെ കുന്ദുസ്, ഗസ്‌നി തുടങ്ങിയ നഗരങ്ങളിലെല്ലാം വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ സന്തോഷപ്രകടനങ്ങള്‍ കാണാനായി. വിദൂരദേശങ്ങളില്‍നിന്നു വരെ നിരായുധരായ താലിബാന്‍ തീവ്രവാദികള്‍ പ്രഖ്യാപനം ആഘോഷിക്കാനായി തെരുവുകളിലെത്തി. സൈന്യവുമൊന്നിച്ചുള്ള ആഹ്ലാദത്തിന്റെ രംഗങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു.
ഈ മാസം ആദ്യത്തിലാണ് താലിബാന്‍ നേതാക്കള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അടുത്ത ബുധനാഴ്ച വരെ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇതിനു മുന്‍പ് സര്‍ക്കാര്‍ സൈന്യവും നടത്തിയിരുന്നു. 2001ലെ യു.എസ് അധിനിവേഷത്തിനു ശേഷം ഇതാദ്യമായാണ് താലിബാന്‍ വെടിനിര്‍ത്തലിനു സന്നദ്ധമാകുന്നത്. തീരുമാനത്തെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്തിരുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ചുരൽമല ഉരുൾപൊട്ടൽ; ‘കേന്ദ്രത്തിന്‍റെ വയനാട് പ്രത്യേക പാക്കേജ് ഉടൻ’; കെ.വി.തോമസ്

Kerala
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago