മാലിന്യം തള്ളിയവരെ നാട്ടുകാര്‍ തടഞ്ഞു
അങ്ങാടിപ്പുറം: നഗരങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ തള്ളിയവരെ നാട്ടുകാര്‍ പിടികൂടി. കുന്നിന് പ്രദേശത്തു നിന്നു ദുര്‍ഗന്ധത്തോടുകൂടിയുള്ള കറുത്ത പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു കൂട്ടം യുവാക്കളാണ് സംഭവം ആദ്യമറിഞ്ഞത്. തുടര്‍ന്ന് കൊളത്തൂര്‍ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കോഴിക്കോട്, പരപ്പനങ്ങാടി എന്നീ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ചാക്കുകളിലാക്കി ഹെവി വാഹനങ്ങളില്‍ കയറ്റി പുഴക്കാട്ടിരി പാലൂര്‍ക്കോട്ട കോട്ടുവാവ് കരിങ്കല്‍ ക്വാറിക്ക് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് കൂട്ടിയിടുന്നത്. പിന്നീട് കൂട്ടിയിട്ട മാലിന്യങ്ങള്‍ തരംതിരിച്ച് മറ്റൊരിടങ്ങളിലേക്ക് കയറ്റി അയക്കും.
എന്നാല്‍ തരംതിരിച്ച മാലിന്യങ്ങളില്‍ നിന്നും പുറംതള്ളപ്പെടുന്ന മാലിന്യങ്ങള്‍ കുന്നുകൂട്ടി ഇവിടെ വച്ചു തന്നെ കത്തിക്കുകയും ചെയ്യും. ഇതു മാറാരോഗങ്ങള്‍ക്ക് കാരണമാകുമെന്നും നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."