മനുഷ്യത്വമുള്ളവര്‍ ഇനി എല്‍.ഡി.എഫിന് വോട്ടുചെയ്യില്ല: ഉമ്മന്‍ചാണ്ടി
മലപ്പുറം: മനുഷ്യത്വമുള്ള ഒരാളും ഇനി എല്‍.ഡി.എഫിനു വോട്ടുചെയ്യില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്‍.ഡി.എഫിനു വോട്ടുചെയ്യാന്‍ പോകുന്നവരുടെ മുന്നില്‍ ജിഷ്ണുവിന്റെ അമ്മയുടെ മുഖമാകും തെളിഞ്ഞുവരിക. മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിന്റെ തെളിവാണ് ജിഷ്ണുവിന്റെ അമ്മയ്ക്കെതിരേയുണ്ടായ പൊലിസ് നടപടി. കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ജനദ്രോഹ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നില്ല. ഇരു സര്‍ക്കാരുകളും പാര്‍ട്ടി നയങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം മതേതര ചേരിക്കു ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി മണ്ഡലത്തിലെ യു.ഡി.എഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."