കോവിഡ് മുക്തമായി നാലു ജില്ലകള്‍, വീണ്ടും രോഗമെത്തി, പട്ടികയില്‍ നിന്ന് പുറത്തായി മലപ്പുറം
തിരുവനന്തപുരം: നാലു ജില്ലകള്‍ കോവിഡ് മുക്തമായി. തിരുവനന്തപുരം,ആലപ്പുഴ, തൃശൂര്‍,വയനാട് എന്നിവയാണ് ഈ ജില്ലകള്‍. ഈ ജില്ലകളില്‍ ആരും തന്നെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീണ്ടും ഒരാള്‍ക്കൂകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗമുക്ത പട്ടികയില്‍ നിന്നു മലപ്പുറം പുറത്തായി. മലപ്പുറത്ത് ഇതുവരേ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍പേരും വീടുകളിലേക്കു യാത്രയായിരുന്നു. അതിനിടെയാണ് ഇന്ന് പുതിയ കേസു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ റെഡ് സോണില്‍ നിന്നും മലപ്പുറത്തിനുമുക്തമാകാനായിട്ടില്ല.
കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നി പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തി.
ഇന്ന് രോഗമുക്തരായവരില്‍ ആറ് പേര്‍ കണ്ണൂര്‍, കോഴിക്കോട് 4, തിരുവനന്തപുരം, മലപ്പുറം ഒന്ന് വീതം ആളുകളാണ് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 481 ആണ്. ഇതില്‍ 123 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."