HOME
DETAILS
MAL
നടപടി തുടങ്ങി; കാലിവിളയാട്ടം കുറഞ്ഞു
backup
July 06 2016 | 09:07 AM
പാലക്കാട്: നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്കെതിരെ നഗരസഭ നടപടി തുടങ്ങിയതോടെ നിരത്തില്‍ നിന്നും കന്നുകാലികള്‍ അപ്രത്യക്ഷമായി തുടങ്ങി. ഇന്നലെ രാത്രി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അഞ്ച് കന്നുകാലികളെ പിടികൂടി. ഇവയെ കരാറുകാരന്റെ സംരക്ഷണയില്‍ താമസിപ്പിക്കും. ഒരു കാലിക്ക് 5000 രൂപയും ചിലവിലേക്ക് 500 രൂപയും ഈടാക്കും.
ഒരാഴ്ചയ്ക്കകം ഉടമസ്ഥന് വന്നില്ലെങ്കില്‍ ഇവയെ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. പാലക്കാട് നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായിരുന്നു. നേരത്തെ ഇവയ്ക്കെതിരെ നടപടി തുടങ്ങിയിരുന്നെങ്കിലും ഇടയ്ക്കു വെച്ച് നിര്‍ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."