മുക്കം ഫയര്‍സ്റ്റേഷന്‍ പുതിയ കെട്ടിടം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
മുക്കം: പതിനെട്ട് വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുക്കം അഗ്നിശമന സേനയുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. അഗസ്ത്യന്‍മുഴി മിനിസിവില്‍ സ്റ്റേഷന്റെ സമീപത്തായാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് രണ്ടരക്കോടി രൂപ ചിലവഴിച്ച് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
മലയോര മേഖലയില്‍ ദുരന്തങ്ങളും അത്യാഹിതങ്ങളുമുണ്ടാകുമ്പോള്‍ നഗര പ്രദേശങ്ങളില്‍ നിന്നു ദുരന്ത സ്ഥലത്തെത്താനുള്ള പ്രയാസം കണക്കിലെടുത്തായിരുന്നു വീട് വാടകക്കെടുത്ത് 1999 ല്‍ മുക്കത്ത് അഗ്നിശമന സേനാ കേന്ദ്രം ആരംഭിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജോര്‍ജ് എം തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയാവും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ കമ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയര്‍ സ്‌കീം സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."