വേറിട്ട ചിന്തകളും ചര്‍ച്ചകളുമായി കുട്ടികളുടെ ഗ്രാമസഭ
മാവൂര്‍: വേറിട്ട ചര്‍ച്ചകളും ചിന്തകളുമായി കുട്ടികളുടെ ഗ്രാമസഭ ചേര്‍ന്നു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലാണ് കുരുന്നുകള്‍ക്ക് അവധിക്കാല വിരുന്നൊരുക്കി പ്രത്യേക ഗ്രാമസഭ ചേര്‍ന്നത്. വിനോദത്തിനും വിജ്ഞാനത്തിനും അവസരമൊരുക്കിയായിരുന്നു ഗ്രാമസഭ.
വാര്‍ഡില്‍ കളിസ്ഥലം, നീന്തല്‍കുളം, കുട്ടികളുടെ കായികക്ഷമത ഉറപ്പാക്കുന്നതിനുള്ള നടപടി, ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ഗ്രാമസഭയില്‍ ആവശ്യമുയര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് വൈ.വി.ശാന്ത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.കെ.മുനീര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീന്‍, സഫിയ മാക്കിനിയാട്ട്, വികസനസമിതി അംഗങ്ങളായ പി.പി.മുസ്തഫ മാസ്റ്റര്‍, സി.കെ.ജയാനന്ദന്‍, മുഹമ്മദ് പറമ്പില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."