ഇന്ത്യയില്‍ മുസ്‌ലിം വര്‍ഗീയ സംഘടനകള്‍ ബി.ജെ.പിയെ പിന്താങ്ങുന്നു: ടി. സിദ്ദീഖ്
കോഴിക്കോട്: മതേതര രാഷ്ട്രീയ കക്ഷികള്‍ക്ക് പിന്തുണ നല്‍കാതെ ഹിന്ദു വര്‍ഗീയതയെ പിന്താങ്ങി ഇന്ത്യയില്‍ മതേതരത്വത്തെ തുടച്ചുനീക്കാനും കലാപമുണ്ടാക്കാനുമുള്ള ഗൂഢനീക്കം ഇന്ത്യയില്‍ തീവ്രമുസ്‌ലിം വര്‍ഗീയ സംഘടനകള്‍ നടത്തുന്നുവെന്ന് അഡ്വ. ടി. സിദ്ദീഖ്.
ജവഹര്‍ലാല്‍ നെഹ്‌റു എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമി സംഘടിപ്പിച്ച വി.എം പ്രമോദ്കുമാര്‍ അനുസ്മരണവും ജനാധിപത്യത്തിന്റെ വര്‍ത്തമാനം എന്ന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹര്‍ലാല്‍ നെഹ്‌റു അക്കാദമി ചെയര്‍മാന്‍ വി അബ്ദുല്‍റസാഖ് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി നിഷേജ് അരവിന്ദ് വി.എം പ്രമോദ്കുമാര്‍ അനുസ്മരണ പ്രസംഗം നടത്തി. അക്കാദമി ട്രഷറര്‍ പി. ബീന, ഡി.സി.സി സെക്രട്ടറി പി.എം അബ്ദുറഹ്മാന്‍, കെ. ദിനേശന്‍, കെ.കെ പ്രമോദ് കുമാര്‍, ശശിധരന്‍, യു.എസ് ജിജിത്ത്, എം. ഷാജീവ്കുമാര്‍, കെ.ലിനേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."