HOME
DETAILS

ഈദ് ദിനത്തില്‍ വളാഞ്ചേരിയില്‍ ഓട്ടോകളുടെ മിന്നല്‍ പണിമുടക്ക്: യാത്രക്കാര്‍ വലഞ്ഞു

  
backup
June 17 2018 | 05:06 AM

%e0%b4%88%e0%b4%a6%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b3%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf

 



വളാഞ്ചേരി: പെരുന്നാള്‍ ദിനത്തില്‍ നഗരത്തിലെ ഓട്ടോകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു. ടൗണിലെ ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വളാഞ്ചേരി തിരൂര്‍ റോഡരികിലെ ഓട്ടോസ്റ്റാന്‍ഡ് മാറ്റാനെത്തിയ പൊലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
വളാഞ്ചേരി എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ എത്തിയ പൊലിസ് സംഘം തിരൂര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മുപ്പതോളം ഓട്ടോറിക്ഷകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തൊഴിലാളി പ്രതിനിധികളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് പൊലിസ് നടപടിയെന്നാരോപിച്ചാണ്് ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കിലേക്ക് നീങ്ങിയത്. ഇതോടെ പതിനൊന്നോടെ ടൗണില്‍ ഓട്ടോറിക്ഷകള്‍ സര്‍വിസ് നിര്‍ത്തിവച്ചു. പെരുന്നാള്‍ ദിനമായതിനാല്‍ ബസ് സര്‍വിസുകളും കുറവായിരുന്നു, ഇത് പൊതുജനത്തെ ഏറെ പ്രതികൂലമായി ബാധിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലെത്തിയ രോഗികളും വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ പെരുവഴിയിലായി. നഗരത്തിലെ വര്‍ധിച്ചുവരുന്ന ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അനധികൃത പാര്‍ക്കിങും കച്ചവടവും നിയന്ത്രിക്കുന്നതിനും നഗരസഭയില്‍ ചേര്‍ന്ന നഗരസഭാ അധികൃതര്‍, വ്യാപാരികള്‍, ബസ് ഉടമ പ്രതിനിധികള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്തയോഗത്തില്‍ തീരുമാനിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് പൊലിസ് സംഘം തിരൂര്‍ റോഡരികിലെ ഓട്ടോസ്റ്റാന്‍ഡ് മാറ്റാനെത്തിയത്. പണിമുടക്കിയ തൊഴിലാളികള്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
മോട്ടോര്‍ കോഡിനേഷന്‍ ചെയര്‍മാന്‍ മുഹമ്മദലി നീറ്റുകാട്ടില്‍, കണ്‍വീനര്‍ എം. ജയകുമാര്‍, കെ.എം ഫിറോസ് ബാബു, ബാലകൃഷ്ണന്‍, ഇ.പി മുഹമ്മദലി, ഷാജി, മുഹമ്മദ് കുട്ടി കരേക്കാട്, വി.പി ഹംസ, സി. സുരേഷ്, മുനീര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago