കണ്ണങ്കണ്ടിയില്‍ വിഷു ഓഫറുകള്‍
കോഴിക്കോട്: മലബാറിലെ പ്രമുഖ ഗൃഹോപകരണ ശൃംഖലയായ കണ്ണങ്കണ്ടിയിലും ഇ-സ്റ്റോറിലും വിഷു ഓഫറുകള്‍ പ്രഖ്യാപിച്ചു. മെഗാ സമ്മാനമായി 10 പവന്റെ സ്വര്‍ണവും 100 ശതമാനം ക്യാഷ് ബാക്ക് ഓഫറും (ഒരാള്‍ക്ക്) 3 പേര്‍ക്ക് ഗോള്‍ഡ് റിങും ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ സ്വന്തമാക്കാം.
എല്ലാ പര്‍ച്ചേസിനും ഉറപ്പുള്ള സമ്മാനവും കൂടാതെ ഓരോ ഉല്‍പന്നങ്ങള്‍ക്കും നിരവധി ഓഫറുകള്‍ വേറെയും നല്‍കും. മിക്‌സി, ഗ്രൈന്‍ഡര്‍, ഗ്യാസ് സ്റ്റൗ, വാട്ടര്‍ പ്യൂരിഫയര്‍, വാക്വം ക്ലീനര്‍, വാട്ടര്‍ ഹീറ്റര്‍, കുക്കിങ് റേഞ്ച് എന്നിവയിലേതെങ്കിലും ഒന്ന് വാങ്ങുമ്പോള്‍ 1130 രൂപ വിലയുള്ള ബട്ടര്‍ഫ്‌ളൈ പ്രഷര്‍കുക്കര്‍ 500 രൂപയ്ക്ക് ലഭിക്കും.
പഴയ ഗൃഹോപകരണങ്ങള്‍ക്ക് പരമാവധി വില നല്‍കുന്ന എക്‌സ്‌ചേഞ്ച് സൗകര്യവും ബജാജ് ഫിനാന്‍സിലൂടെ പലിശയില്ലാതെ ലളിതമായ തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ക്രെഡിറ്റ് കാര്‍ഡ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫറുകള്‍ കണ്ണങ്കണ്ടിയുടെ മുഴുവന്‍ ഷോറൂമുകളിലും ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."