HOME
DETAILS

ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ നടപടി അനിവാര്യമായിരുന്നു: വ്യോമസേനാ മുന്‍ മേധാവി

  
backup
February 28 2019 | 00:02 AM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4

കൊല്‍ക്കത്ത: പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം തീര്‍ത്തും ശരിയായ നീക്കമായിരുന്നുവെന്ന് വ്യോമസേനാ മുന്‍ മേധാവി അരൂപ് റാഹ. പാകിസ്താന്റെ ഏത് പ്രകോപനത്തിനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാകിസ്താന്റെ ഏത് തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ കര, വ്യോമ സേനകള്‍ തയാറാണ്. ഇന്ത്യന്‍ മണ്ണില്‍ ഭീകരാക്രമണങ്ങള്‍ പലതവണ നടന്ന സാഹചര്യത്തില്‍ തിരിച്ചടി അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണം ഒരുചുവട് മുന്നേയുള്ള നീക്കമായിരുന്നു. സാഹചര്യങ്ങള്‍ അത് അനിവാര്യമാക്കിയിരുന്നു. ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കും. തിരിച്ചടിക്കാത്ത പക്ഷം ഇന്ത്യ ദുര്‍ബല രാജ്യമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കും. അതിനാല്‍ നടപടി അത്യാവശ്യമായിരുന്നു. ഇന്ത്യന്‍ മണ്ണിലുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് നാം എങ്ങനെ മറുപടി നല്‍കുന്നുവെന്നത് ലോകം മുഴുവന്‍ നോക്കിക്കാണുകയാണ്. അപ്രതീക്ഷിത വ്യോമാക്രമണത്തില്‍ അസ്വസ്ഥരായ പാകിസ്താന്‍ ചില നീക്കങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി അവര്‍ക്ക് അത്തരം നീക്കങ്ങളില്‍നിന്ന് പിന്മാറേണ്ടിവരും. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും. ഇന്ത്യയിലെ ജനങ്ങള്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നത് അതാണെന്നും വ്യോമസേനാ മുന്‍ മേധാവി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  27 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  34 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago