വെദ്യുത കമ്പികള്‍ മാറ്റി കേബിളുകള്‍ സ്ഥാപിക്കല്‍ തുടങ്ങി
പൂച്ചാക്കല്‍: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വൈദ്യുത കമ്പികള്‍ മാറ്റി കേബിളുകള്‍ സ്ഥാപിക്കല്‍ തുടങ്ങി. എം.പിമാര്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയിലാണ് 2.25കോടി രൂപ ചെലവിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എ.കെ ആന്റണി എം.പിയാണ് തൈക്കാട്ടുശേരി ഗ്രാമം ദത്തെടുത്തിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രദേശത്തെ നഗരി, വേലന്വെളി, മണപ്പുറം ഫിഷറീസ് റോഡ്, മണപ്പുറം ടെലിഫോണ്‍ എക്സ്ചേഞ്ച് റോഡ്, മൃഗാശുപത്രി റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുത കമ്പികള്‍ മാറ്റി കേബിളാക്കുന്നത്. ആകെ 14.59 കിലോമീറ്ററിലെ ജോലികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നതെന്നു അധികൃതര്‍ പറഞ്ഞു.
ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ എന്ന കേബിളാണ് സ്ഥാപിക്കുന്നത്. നിലവില്‍ അഞ്ചു വൈദ്യുത കമ്പികളാണ് വൈദ്യുതി തൂണുകളെ ബന്ധിപ്പിച്ചു കടന്നു പോകുന്നത്. മൂന്നു ഫെയ്സ്, ന്യൂട്രല്‍, തെരുവു വിളക്ക് എന്നിങ്ങനെയാണ് അഞ്ചു കമ്പികള്‍. എന്നാല്‍ ഇത് അഞ്ചും യോജിപ്പിച്ചതാണ് കേബിളുകള്‍. പ്രത്യേക സുരക്ഷ കവചമുള്ളവയുമാണ് കേബിളുകള്‍.
വൈദ്യുത കമ്പികള്‍ പൊട്ടിവീണുള്ള അപകടങ്ങളും കമ്പികള്‍ കൂട്ടിമുട്ടിയുണ്ടാകുന്ന അപകടങ്ങളും വൈദ്യുത തടസവും ഒഴിവാകലാണ് പ്രധാന ഗുണം. കേബിളുകള്‍ സ്ഥാപിച്ചു തീര്‍ന്ന ശേഷം ആ ഭാഗത്തെ വൈദ്യുത കമ്പികള്‍ നീക്കുമെന്നും കൂടുതല്‍ സ്ഥലങ്ങളിലും വൈദ്യുത കമ്പി മാറ്റി കേബിളാക്കുന്നതിനും ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."