HOME
DETAILS
MAL
നിര്‍മാണത്തിലിരിക്കുന്ന സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു;
backup
April 06 2017 | 22:04 PM
ചെറുപുഴ: നിര്‍മാണത്തിലിരിക്കുന്ന വയക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു രണ്ടുപേര്‍ക്കു പരുക്ക്. ചിറ്റാരിക്കാല്‍ സ്വദേശികളായ രതീപ്, ജോബി എന്നിവര്‍ക്കാണു പരുക്കേറ്റത്. പയ്യന്നൂര്‍ എം.എല്‍.എ സി കൃഷ്ണന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപ മുതല്‍മുടക്കിലാണു സ്റ്റേഡിയം നിര്‍മിക്കുന്നത് . അന്‍പത് മീറ്റര്‍ നീളത്തിലും മുപ്പതു മീറ്റര്‍ വീതിയിലുമായി നിര്‍മിച്ച മേല്‍ക്കൂരയാണു തകര്‍ന്നത്. സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തെ പില്ലറുകള്‍ക്കെല്ലാം വിള്ളല്‍ വീണിട്ടുണ്ട് .
സ്റ്റേഡിയം നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
ഒരു കോടി രൂപയായിരുന്നു ആദ്യം അനുവദിച്ചിരുന്നത്. എങ്കിലും പിന്നീട് എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് അരക്കോടി രൂപ കൂടി അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."