പന്തീരാങ്കാവ് കേസ്: എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ മൂന്നുപേര്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാം പ്രതി അലന് ശുഹൈബ് (20), രണ്ടാം പ്രതി താഹ ഫസല്‍ (24), മൂന്നാം പ്രതി സി.പി ഉസ്മാന് (40) എന്നിവര്‍ക്കെതിരേയാണ് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. യു.എ.പി.എ പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്. മൂന്നുപേരും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റില്‍ അംഗങ്ങളായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ സംഘടനയെ വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ ഇവര്‍ ആസൂത്രണം ചെയ്തു. ഇതിനായി രഹസ്യയോഗം ചേര്‍ന്നുവെന്നും എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
2019 നവംബര്‍ ഒന്നിനാണ് കോഴിക്കോട് പന്തീരങ്കാവില്‍ വച്ച് അലനെയും താഹയെയും പൊലിസ് അറസ്റ്റ് ചെയ്യുന്നത്. കൂടെയുണ്ടായിരുന്ന ഉസ്മാന് ഓടി രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."