നവീകരിച്ച കലവൂര്‍ ബസ് സ്റ്റാന്റ് തകര്‍ന്നുതുടങ്ങി
മണ്ണഞ്ചേരി: അഞ്ചുലക്ഷം രൂപ മുടക്കി നവീകരിച്ച ബസ്‌സ്്്റ്റാന്റ്് അഞ്ചുമാസം തികയുന്നതിന് മുന്‍പുതന്നെ തകര്‍ന്നുതുടങ്ങി. കലവൂര്‍ ബസ്് സ്റ്റാന്റും പരിസരവുമാണ് അഞ്ചുലക്ഷം രൂപ മുടക്കി ഇത്തരത്തില്‍ ബലപ്പെടുത്തിയത്്.
ധനമന്ത്രി ഡോ.ടി.എം.തോമസ്് ഐസക്ക്് നല്‍കിയ എം.എല്‍.എ ഫണ്ട്്് വിനിയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടത്തിയത്്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഇതിന്റെ ഫണ്ട് അനുവദിക്കലും നിര്‍മ്മാണ ഉദ്ഘാടനവും നടന്നത്. നിര്‍മ്മാണം നടക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ പ്രവൃത്തിയിലെ പോരായ്മകള്‍ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആവശ്യത്തിന് മെറ്റീരിയല്‍സ് ഉപയോഗിക്കാതെയാണ് ഇവിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സമീപത്തേ മരച്ചുവടുകളില്‍ കൂടികിടന്ന മണല്‍ പോലും ഇവിടുത്തേ കുഴികളില്‍ അന്ന് നിക്ഷേപിച്ചാണ് നിര്‍മ്മാണം നടത്തിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കലവൂര്‍ ബസ്സ്റ്റാന്റും പരിസരവും പഴയ അവസ്തയിലേക്കുതന്നെ വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."