ചുരത്തില്‍ മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക; ഇനി പിഴ ശിക്ഷ
പുതുപ്പാടി: താമരശ്ശേരി ചുരത്തില്‍ മാലിന്യം തള്ളുന്ന വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും ഇനി പിഴശിക്ഷ. പൊലിസ്, ഫോറസ്റ്റ്, പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി പുതുപ്പാടി പഞ്ചായത്തില്‍ നടത്തേണ്ട കര്‍മ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ രേഖപ്പെടുത്താനും ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെളളത്തിന്റെ ഗുണ പരിശോധന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
റബ്ബര്‍, കൊക്കൊ പ്ലാന്റേഷന്‍ ഉടമകളുടെ യോഗം വിളിച്ച് ചേര്‍ക്കാനും കൊതുക് വളരുവാന്‍ സാഹചര്യമുണ്ടാക്കുന്ന ഉടമകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. വഴിയോര കച്ചവടങ്ങള്‍ നിരോധിക്കും. ഉപ്പിലിട്ടതും, പുളി അച്ചാര്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവക്കെതിരേ പരിശോധന നടത്തി നടപടി സ്വീകരിക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ശുചിത്വം ഉറപ്പു വരുത്തുന്നതിന് പരിശോധന നടത്തി നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് കുട്ടിയമ്മ മാണി യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ഇ ജലീല്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്‍ ദീപ വിഷയം അവതരിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.കെ ജനാര്‍ദനന്‍, പഞ്ചായത്ത് മെംബര്‍മാരായ അബ്ദുല്‍ റസാഖ്, അംബിക മംഗലത്ത്, പി.ആര്‍ രാഗേഷ്, മുത്തു അബ്ദുല്‍ സലാം, ഷാഫി വളഞ്ഞപ്പാറ, കെ.ജി ഗീത, ഉഷകുമാരി, ഷിഹാബ്, ജെ.എച്ച്.ഐ എം.സി ബഷീര്‍, ബുഷ്‌റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."