HOME
DETAILS
MAL
കവര്‍ച്ചക്കേസില്‍ പ്രതിക്ക് തടവും പിഴയും
backup
April 06 2017 | 22:04 PM
കുളത്തൂപ്പുഴ: ആരാധനാലയങ്ങള്‍ കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. ഇടമണ്‍ ആയിരനല്ലൂര്‍ പട്ടയകൂപ്പില് ചരുവിളവീട്ടില്‍ സുരേഷി(35)നെയാണ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് കോടതി ഒന്നരവര്‍ഷം തടവും ആയിരം രൂപ പിഴയും ശിക്ഷിച്ചത്. 2016 സെപ്റ്റംബര്‍ 15 നാണ് ഇയാള്‍ കുളത്തൂപ്പുഴ ഏഴകുളം ചിരട്ടയില്‍ ശാസ്താ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയത്.കുളത്തൂപ്പുഴ എസ്ഐ.അനീഷ്, എഎസ്ഐ സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."