HOME
DETAILS

ഋഷിരാജ്‌സിംഗിന് വാടക വീട് അന്വേഷിച്ചതാണ് ചാരക്കേസിന്റെ തുടക്കം: ടി.പി സെന്‍കുമാര്‍

  
backup
June 17 2018 | 08:06 AM

%e0%b4%8b%e0%b4%b7%e0%b4%bf%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95-%e0%b4%b5%e0%b5%80%e0%b4%9f

കൊല്ലം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സത്യം മൂടിവക്കപ്പെട്ടെന്നും പൊലിസ് ഉദ്യോഗസ്ഥനായിരുന്ന ഋഷിരാജ്‌സിംഗിന് വാടക്ക് വീട് അന്വേഷിച്ചതാണ് ചാരക്കേസിന്റെ തുടക്കമെന്നും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. കൊല്ലം പ്രസ്‌ക്ലബ്ബിന്റെ സ്ഥാപകാംഗം പി.കെ തമ്പിയുടെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഋഷിരാജ്‌സിംഗിന് വീടന്വേഷിച്ചപ്പോള്‍ പ്രദേശത്തെ മിക്ക വീടുകളും മാലിക്കാര്‍ വാടകക്ക് എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം സി.ഐ വിജയനോട് ഇതിന്റെ കാരണം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച അന്വേഷണത്തിനിടയിലാണ് പൊലിസ് മറിയം റഷീദയുടെ വീട്ടിലെത്തിയത്. റഷീദയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതാണ് അന്വേഷണം തിരിച്ചുവിട്ടത്. എന്നാല്‍ 1994ല്‍ ക്രയോജനിക് സാങ്കേതിക വിദ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതാണ് ചാരക്കേസ് എന്നു പറയുന്നതില്‍ കാര്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു.

1994ല്‍ ഇന്ത്യക്ക് ക്രയോജനിക് സങ്കേതിക വിദ്യ വശമില്ലാതിരുന്നതിനാല്‍ ഈ വാദം ശരിയല്ല. ഇതിന്റെ സത്യാവസ്ഥ മാധ്യമങ്ങള്‍ കണ്ടെത്തണം. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മാധ്യമങ്ങളാണ് മുഖ്യ പ്രതിപക്ഷം. ഭരണം നിലനിര്‍ത്തുന്ന ഏജന്‍സികളാണ് പൊലിസ്. അന്നും ഇന്നും എന്നും പൊലിസിന് പ്രിയമുണ്ട്. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അന്ന് അദ്ദേഹത്തിന് കിട്ടുന്ന നിവേദനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുണ്ടായിരുന്നത് പൊലിസ് സ്‌റ്റേഷനുവേണ്ടിയായിരുന്നു. പൊലിസിന്റെ ജോലിസ്വഭാവം എന്നും ഒരുപോലെയാണ്. നീതിയും നിയമവും അനുസരിച്ച പ്രവര്‍ത്തിക്കാന്‍ പൊലിസിന് കഴിയണം. നിയമപരമായി പ്രവര്‍ത്തിക്കാന്‍ ഭരണകൂടം പൊലിസിന് പൂര്‍ണപിന്തുണ കൊടുക്കണം. അതോടൊപ്പം പൊലിസ് സത്യസന്ധമാകണം. റൂള്‍ ഓഫ് ലോ നോക്കിയാല്‍പൊലിസിന് ഒരു കുഴപ്പവും വരില്ല. പൗരന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. അതിന് പകരം സ്പൂണ്‍ ഫീഡിംഗ് നടത്തിയാല്‍ പരിഹാരമാകില്ല. കൂടുതല്‍ പറഞ്ഞാല്‍ എപ്പോഴാണ് തനിക്കെതിരെ കേസ് വരുന്നതെന്ന് അറിയില്ല. വ്യക്തിപരമായി സര്‍ക്കാരില്‍ നിന്നും ദുരനുഭവം നേരിട്ടൊരു ഉദ്യോഗസ്ഥനായിയിരുന്നു താനെന്ന് സെന്‍കുമാര്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെരുമ്പാവൂര്‍ കേസ് തെളിയിക്കപ്പെടാതിരിക്കാന്‍ കാരണം വ്യക്തമായ തെളിവ് ലഭിക്കാതിരുന്നതുകൊണ്ടാണ്. കൂടാതെ അന്ന് തെരഞ്ഞെടുപ്പ് കാലമായിരുന്നു. കൃത്രിമമായി തെളിവ് ശേഖരിക്കുന്നതിലല്ല കാര്യം. ഇന്ന് ഏതെങ്കിലും കേസ് ഉണ്ടായാല്‍ ഉടന്‍ പ്രതിയെ പിടിച്ചില്ലേയെന്നാണ് ചോദ്യം. എന്നാല്‍ വ്യക്തമായ തെളിവില്ലാതെ പ്രതിയെ പിടിച്ചാല്‍ കേസില്‍ പ്രതി ശിക്ഷിക്കപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ കേസിനെ ജയ കേസ് എന്നാണ് താന്‍ പറയുക. കാരണം യഥാര്‍ഥ പേരുപറഞ്ഞാല്‍ തനിക്കെതിരെ കേസുണ്ടാകും. എങ്ങനെ തനിക്കെതിരെ കേസെടുക്കണമെന്നാണ് നോട്ടമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണം മുന്‍മന്ത്രി സി.വി പത്മരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. സിനിമസീരിയല്‍ താരം സൂര്യാ രാജേഷ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജി ബിജു,ട്രഷറര്‍ പ്രദീപ് ചന്ദ്രന്‍ എന്നിവരും സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  a minute ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  30 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  36 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago