HOME
DETAILS

ഉള്‍നാടന്‍, കടലോര മത്സ്യകൃഷി വ്യാപിപ്പിക്കും: ജെ. മേഴ്‌സിക്കുട്ടിയമ്മ

  
backup
February 28 2019 | 04:02 AM

%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8b%e0%b4%b0-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af

തിരുവനന്തപുരം: ഉള്‍നാടന്‍ കടലോര മത്സ്യകൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. വര്‍ക്കല, ഓടയം ഫിന്‍ഫിഷ് റയറിങ് യൂനിറ്റും കുട്ടികളുടെ പാര്‍ക്കും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുതാല്‍പര്യം സംരക്ഷിച്ച് കടലോര കാഴ്ചകള്‍ ഉപയോഗപ്പെടുത്തി ടൂറിസം മേഖലയെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള കേരളാ ജലകൃഷി വികസന ഏജന്‍സിയുടെ (അഡാക്ക്) ഹാച്ചറി കോംപ്ലക്‌സിലാണ് 1.8 കോടി ചെലവിട്ട് തീരദേശ വികസന കോര്‍പറേഷന്‍ ഫിന്‍ഫിഷ് റയറിങ് യൂനിറ്റ് നിര്‍മിച്ചിരിക്കുന്നത്.
കരിമീന്‍ കുഞ്ഞുങ്ങളെ ടാങ്കിലേക്കു നിക്ഷേപിച്ചാണു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം ഓരുജല മത്സ്യങ്ങളെ പരിപാലിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. പദ്ധതിയിലൂടെ ഓരുജല കര്‍ഷകര്‍ക്കു ഗുണനിലവാരമുള്ള മത്സ്യവിത്തുകള്‍ ലഭ്യമാകും.
അലങ്കാര മത്സ്യങ്ങള്‍ വിസ്മയക്കാഴ്ചകള്‍ ഒരുക്കുന്ന അക്വേറിയം, 3 ഡി തിയറ്റര്‍ ഉള്‍പ്പെടെയുള്ള കുട്ടികളുടെ പാര്‍ക്ക് എന്നിവ നിരവധി തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കും. പദ്ധതിയിലൂടെ പ്രദേശത്തെ വിനോദ സഞ്ചാര മേഖലയായി ഉയര്‍ത്താന്‍ സാധിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വി. ജോയി എം.എല്‍.എ പറഞ്ഞു.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കടേസപതി, നഗരസഭാ ചെയര്‍പേഴ്ന്‍ ബിന്ദു ഹരിദാസ്, കെ.സി.എ.ഡി.സി ചീഫ് എന്‍ജിനീയര്‍ ബി.ടി കൃഷ്ണന്‍, തീരദേശ വികസന കോര്‍പറേഷന്‍ ബോര്‍ഡ് അംഗം എഫ്. നഹാസ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago
No Image

തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago