ശക്തമായ കാറ്റും മഴയും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: അഞ്ച് ദിവസം കൂടി മഴ തുടരാന്‍ സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ കാറ്റും മിന്നലോടു കൂടിയ മഴയും. വേനല്‍ മഴയോടനുബന്ധിച്ചാണ് മിന്നലോട് കൂടിയ മഴ പെയ്തത്. തിരുവനന്തപുരം നഗരത്തില്‍ മഴമൂലം വെള്ളക്കെട്ടുമുയര്ന്നു. വിവിധ ജില്ലകളില്‍ അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് വൈദ്യുതാഘാതമേറ്റ് ആലപ്പുഴ ജില്ലയിലെ കാവാലത്താണ് വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് വീണ് അപകടമുണ്ടായത്. കാവാലം സ്വദേശി അജിത (48) ആണ് മരിച്ചത്. ഇവരുടെ മകളെയും അയല്‍വാസിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ നിലവില്‍ കേരള തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാല്‍, ഭൂമധ്യ രേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലും തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."