HOME
DETAILS
MAL
ജിഷ്ണുവിന്റെ സഹോദരിയും നിരാഹാരത്തില്‍
backup
April 06 2017 | 23:04 PM
നാദാപുരം: ജിഷ്ണു പ്രണോയിയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സഹോദരി അവിഷ്ണയും നിരാഹാരത്തില്‍. ഇന്നലെ രാവിലെ മുതല്‍ വളയത്തെ വീട്ടിലാണ് നിരാഹാരം ആരംഭിച്ചത്. നീതി ഉറപ്പാക്കി അച്ഛനും അമ്മയും വീട്ടില്‍ തിരിച്ചെത്തുമ്പോഴേ നിരാഹാരം അവസാനിപ്പിക്കൂവെന്ന് അവിഷ്ണ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുടരാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."