വെള്ളമുണ്ട സെവന്‍സില്‍ ഇന്ന് കലാശപ്പോര്
വെള്ളമുണ്ട: ആരവത്തില്‍ ഇന്ന് കലാശപ്പോര്. വൈകിട്ട് 7.30ന് നടക്കുന്ന പേരാട്ടത്തില്‍ റോയല്‍ ട്രാവല്‍സ് കോഴിക്കോട് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിനെ നേരിടും.
20 ദിവസത്തോളമായി വെള്ളമുണ്ടയിലു പരിസര പ്രദേശങ്ങളിലും ഉത്സവപ്രതീതി സൃഷ്ടിച്ച ടൂര്ണമെന്റിനാണ് ഇന്ന് തിരശീല വീഴുന്നത്. കുനിങ്ങാരത്ത് അബൂട്ടി ഹാജി, പി.സി കേശവന് മാസ്റ്റര്‍ വിന്നേഴ്സ് എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയും ഫഹദ്-അഫ്സല് മെമ്മോറിയല്‍ റണ്ണേഴ്സപ്പ് എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയും രണ്ടു ലക്ഷം രൂപ പ്രൈസ്മണിക്ക് വേണ്ടിയുമുള്ള ടൂര്‍ണമെന്റ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രൈസ്മണി നല്കുന്ന ടൂര്‍ണമെന്റുകളിലൊന്നായി ഇതിനോടകം തന്നെ മാറിയിട്ടുണ്ട്. കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചാന്‍സിലേഴ്സ് ക്ലബ് വെള്ളമുണ്ടയും സംയുക്തമായി അഞ്ചു നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണം ലക്ഷ്യം വെച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം കാണികളുടെ എണ്ണത്തില്‍ ചരിത്രം കുറിച്ചായിരുന്നു വെള്ളമുണ്ട ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വെള്ളിവെളിച്ചം തൂകിയ കളിമുറ്റം. ഇന്നലെ നടന്ന ആദ്യസെമിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെഡിഗാര്‍ഡ് അരീക്കോടിനെ റോയല്‍ ട്രാവല്‍സ് കോഴിക്കോട് പരാജയപ്പെടുത്തിയത്. രണ്ടാം സെമിയില്‍ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും ലിന്‍ഷാ മണ്ണാര്‍ക്കാടും തമ്മിലായിരുന്നു പോരാട്ടം. ഇതില്‍ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ലിന്‍ഷാ മണ്ണാര്‍ക്കാടിനെ എതിരില്ലാത്ത ഒരുഗോളിന്പരാജയപ്പെടുത്തി കലാശക്കളിക്ക് യോഗ്യത നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."