'കോട്ടപ്പുറം തടയണയില്‍ ചോര്‍ച്ചയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതം'
എരുമപ്പെട്ടി: എരുമപ്പെട്ടി കോട്ടപ്പുറം തടയണയില്‍ ചോര്‍ച്ചയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വാര്‍ഡ് മെംബര്‍ സി.എ ജോസഫ് പറഞ്ഞു.
പുതിയതായി നിര്‍മിക്കുന്ന തടയണയില്‍ അപാകതയുണ്ടെന്നും കോണ്‍ട്രാക്ടറും അധികൃതരും ചേര്‍ന്ന് വന്‍ അഴിമതിയാണ് നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പുതിയ തടയണയുടെ നിര്‍മാണം ഇപ്പോഴും നടന്നു വരികയാണ്. പ്രളയത്തില്‍ ഒലിച്ചുപോയ പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ അടിഭാഗത്താണ് ചോര്‍ച്ച അനുഭവപ്പെടുന്നത്. ഇത് പുതിയതായി നിര്‍മിക്കുന്ന തടയണയോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. തടയണയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ചിലര്‍ നാട്ടുകാരുടെ പേര് പറഞ്ഞ് കള്ള പ്രചാരണങ്ങള്‍ നടത്തുകയാണ്. തടയണയില്‍ ചോര്‍ച്ച അനുഭവപ്പെടുന്നില്ലെന്നും പ്രളയത്തില്‍ തകര്‍ന്നിട്ടുള്ള തടയണയുടെ പുനര്‍ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സംരക്ഷണഭിത്തിക്കുണ്ടായ ബലക്ഷയം പരിഹരിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും വാര്‍ഡ് മെംബര്‍ സി.എ ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."