HOME
DETAILS
MAL
പ്രളയം ഒറ്റപ്പെടുത്തിയ ക്ലാരയ്ക്ക് കൂട്ടായി നന്ദിനിക്കുട്ടിയെത്തി
backup
February 28 2019 | 05:02 AM
അന്തിക്കാട്: പ്രളയം ഒറ്റപ്പെടുത്തിയ ക്ലാരയ്ക്ക് കൂട്ടായി നന്ദിനിക്കുട്ടിയെത്തി. കഴിഞ്ഞ പ്രളയത്തില്‍ ക്ഷീരകര്‍ഷകയായ പൂഴിയ്ക്കല് റപ്പായിയുടെ ഭാര്യ ക്ലാരയുടെ നാല് പശുക്കളാണ് ചത്തത്.
പാല് വിറ്റാണ് ക്ലാര കുടുംബം പുലര്‍ത്തിയിരുന്നത്. പശുക്കള്‍ ചത്തതോടെ ക്ലാരയുടെ ജീവിതം ദുരിതത്തിലായി. ഇതിനിടെയാണ് മറ്റൊരു ക്ഷീരകര്‍ഷകനായ കാഞ്ഞാണി വാലപറമ്പില്‍ സുനില്‍ തന്റെ പശുവായ നന്ദിനിക്കുട്ടിയെ ക്ലാരയ്ക്ക് നല്‍കിയത്. പശുവിന് ഏകദേശം അര ലക്ഷത്തോളം രൂപ വില വരും.
പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് തൃശൂര്‍ ഡപ്യൂട്ടി ഡയരക്ടര്‍ മിനി രവീന്ദ്രദാസ്, ക്ഷീര സംഘം പ്രസിഡന്റ് കെ.വി രാജേഷ്, ക്ഷീര വികസന ഓഫിസര്‍ ടി. നന്ദിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."