ഇന്ത്യന്‍ ഹജ്ജ് സംഘത്തില്‍ ഈ വര്‍ഷം വനിത കോര്‍ഡിനേറ്ററും
റിയാദ്: ഇന്ത്യയില്‍ നിന്നും സഊദിയിലേക്കെത്തുന്ന ഹജ്ജ് സംഘത്തില്‍ ഈ വര്‍ഷം ആദ്യമായി ഹജ്ജ് വനിത കോര്‍ഡിനേറ്ററും അംഗമാകും. ഹജ്ജ് യാത്രയിലെ വനിതകള്‍ക്ക് കൂട്ടായാണ് വനിത സംഘങ്ങളുടെ ഏകോപനത്തിനായി ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വ്വീസ് ഉദ്യോഗസ്ഥയായ മൊയ്‌ന ബേനസീറിനെയാണ് അഞ്ച് കോ ഓര്‍ഡിനേറ്റര്‍മാരിലൊരാളായി കേന്ദ്ര സര്‍ക്കാര്‍ നിയമനം നല്‍കിയത്.
ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ ഹജ്ജ് സംഘത്തില്‍ ഉള്‍പ്പെടുന്ന പുരുഷന്‍മാരോ അടുത്ത ബന്ധുക്കളോ ഇല്ലാത്ത വനിതകള്‍ക്ക് സഹായകരമായിട്ടാണ് ഇവരുടെ നിയമനം. മഹ്‌റം ഇല്ലാത്ത 1300 വനിതാ ഹാജിമാരാണ് ഈ വര്‍ഷം ഹജിനെത്തുന്നത്. മറ്റു നാലു ഹജ്ജ് കോര്‍ഡിനേറ്റര്‍മാര്‍ക്കൊപ്പം ഇവര്‍ ഈ മാസം അവസാനം ഒരുക്കള്‍ക്ക് നേതൃത്വം നല്‍കാനായി ജിദ്ദയിലേക്ക് തിരിക്കും.
2005 ബാച്ചിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ ഇവര്‍ നിലവില്‍ ഇന്ത്യന്‍ എയര്‍പേഴ്‌സിലെ സാമ്പത്തിക ഉപദേഷ്ടാവാണ്. ഹിജാബ് ധരിക്കാത്ത ഇവരുടെ രീതിയെ കുറിച്ചുള്ള വാര്‍ത്തക്ക് ' തന്റെ മാതാവും ഹിജാബ് ധരിക്കാത്തവരായിരുന്നുവെന്നായിരുന്നു ചിരിയോടെ ഇവരുടെ പ്രതികരണം. പുണ്യകര്‍മമായ ഹജിന് ഇത്തരത്തിലുള്ള വനിതകളെ നിയമിക്കുന്നതും ഇതേ അവസ്ഥയില്‍ പുണ്യ ഭൂമിയില്‍ സേവനം ചെയ്യുന്നതും മറ്റു രാജ്യക്കാര്‍ക്കിടയിലെ ഇന്ത്യന്‍ വിശ്വാസികളെ കുറിച്ച് കുറിച്ച് അവമതിപ്പ് ഉണ്ടാക്കുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."