കൊളംബിയയിലെ മണ്ണിടിച്ചിലില്‍ മരണം 300 കവിഞ്ഞു
മൊകോവ: കൊളംബിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍ മരണം 300 കവിഞ്ഞതായി റിപ്പോര്‍ട്ട്. നൂറു കണക്കിനാളുകളെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. കൊളംബിയയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ മൊകോവയിലാണ് ശനിയാഴ്ച വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്.
130 മില്ലി മീറ്റര്‍ മഴയാണ് ദുരന്ത ദിവസം ഇവിടെ പെയ്തത്. നിര്‍ത്താതെ പെയ്ത മഴയില്‍ മൊകോവ നദിയും പോഷകനദികളും കരകവിഞ്ഞതോടെയാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. മൂന്നു ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ നിരവധി വീടുകളും പാലങ്ങളും ഒഴുകിപ്പോവുകയും നൂറുകണക്കിന് മരങ്ങള്‍ നിലംപൊത്തുകയുമുണ്ടായി. കൊളംബിയയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നാശനഷ്ടമാണിത്. പ്രദേശമാകെ ഇപ്പോഴും ചെളിനിറഞ്ഞ അവസ്ഥയിലാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ ഒലിച്ചുപോയ അവസ്ഥയിലാണ്. നിരവധി ആളുകളെ അഭയകേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."