HOME
DETAILS

ഇന്ത്യന്‍ ബോംബുകള്‍ ആളെ കൊന്നിട്ടില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്: പക്ഷെ, സമീപത്തുണ്ട് ജെയ്‌ഷേ മുഹമ്മദിന്റെ ദുരൂഹമായ മദ്‌റസ

  
backup
February 28 2019 | 10:02 AM

at-raid-site-no-casualties-and-a-mysterious-school

 

ജബ: പുല്‍വാമ ആക്രമണത്തിനു മറുപടിയായി ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബിങില്‍ ആളപായമുണ്ടായതായോ കെട്ടിടങ്ങള്‍ തകര്‍ന്നതായോ കാണാനില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്. ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ ജസീറയുടെ വെബ് കറസ്‌പോണ്ടന്റ് അസദ് ഹാഷിമാണ് സ്ഥലത്തെത്തി റിപ്പോര്‍ട്ട് ചെയ്തത്.

വടക്കന്‍ പാകിസ്താന്‍ നഗരമായ ജബയ്ക്ക് പുറത്തുള്ള ഉള്‍പ്രദേശത്ത് നാലു ബോംബുകള്‍ പതിഞ്ഞതിന്റെ അടയാളമുണ്ട്. ഇവിടെ ഒരു കാട്ടിലും കൃഷിയിടത്തിലുമാണ് ബോംബ് പതിച്ചത്. സ്‌ഫോടനമുണ്ടായിടത്ത് പൈന്‍ മരങ്ങളും പാറകളും പൊട്ടിച്ചിതറിയിട്ടുണ്ട്. എന്നാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങളോ മനുഷ്യശരീരങ്ങളോ അവിടെയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു സ്ഥലങ്ങളിലും വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച നടത്തിയ ബോംബിങില്‍ ജയ്‌ഷേ മുഹമ്മദിന്റെ പരിശീലന ക്യാംപും നൂറുകണക്കിന് ഭീകരരെയും പരിശീലകരെയും സീനിയര്‍ കമാന്‍ഡര്‍മാരെയും വധിച്ചുവെന്നാണ് ഇന്ത്യ സ്ഥിരീകരിച്ചത്. എന്നാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല.

[caption id="attachment_700636" align="alignleft" width="360"] പ്രദേശവാസിയായ നൂറാന്‍ ഷാ[/caption]

ആക്രമണം നടന്നയുടനെ തന്നെ ഇന്ത്യയുടെ വാദം പാകിസ്താന്‍ നിഷേധിച്ചു. ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. ഇതു വ്യക്തമാക്കാന്‍ അന്തര്‍ദേശീയ മാധ്യമങ്ങളെയും കൂട്ടി സ്ഥലത്ത് പോവാന്‍ തയ്യാറാണെന്നും പാകിസ്താന്‍ അറിയിച്ചിരുന്നു.

ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റവരെയോ മരിച്ചവരെയോ കണ്ടെത്തിയിട്ടില്ലെന്ന് പ്രദേശവാസികളെ ഉദ്ധരിച്ചും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

''ആദ്യ സ്‌ഫോടന ശബ്ദം കേട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റോടി. രണ്ടാമത്തെ ബോംബ് പൊട്ടിയതോടെ എന്റെ വീടിന്റെ വാതിലുകള്‍ പ്രകമ്പനം കൊണ്ടു''- രണ്ട് ബോംബുകള്‍ പതിച്ച പറമ്പിന്റെ ഉടമസ്ഥനായ കര്‍ഷകന്‍ നൂറാന്‍ ഷാ (58) പറഞ്ഞു. നോക്കാന്‍ വേണ്ടി പുറത്തുപോയപ്പോള്‍ കല്‍ക്കഷ്ണം തലയുടെ ഭാഗത്തേക്ക് തെറിച്ച് പരുക്ക് പറ്റിയെന്നും നൂറാന്‍ ഷാ പറഞ്ഞു. ഇതിന്റെ ചിത്രവും അല്‍ജസീറ നല്‍കിയിട്ടുണ്ട്.

ജെയ്‌ഷേ മുഹമ്മദിന്റെ ദുരൂഹമായ സ്‌കൂള്‍

ജെയ്‌ഷേ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ ബന്ധു യൂസുഫ് അസ്ഹര്‍ നടത്തുന്ന പരിശീലന ക്യാംപ് തകര്‍ത്തുവെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രലായം വ്യോമാക്രമണത്തിനു പിന്നാലെ പറഞ്ഞത്. 2000 ത്തില്‍ സ്ഥാപിതമായ ജെയ്‌ഷേ മുഹമ്മദ് ഭീകരസംഘടനയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിരവധി ആക്രമണങ്ങളാണ് പിന്നീട് നടന്നത്.

ഇതില്‍ ഏറ്റവും ഭീകരമായ ആക്രമണമാണ് ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായത്. 42 സൈനികരുടെ ജീവനാണ് ഈ ആക്രമണത്തില്‍ പൊലിഞ്ഞത്.

ജെയ്‌ഷേ മുഹമ്മദിന് പൂര്‍ണ പരിരക്ഷ കൊടുക്കുന്നതും നിയന്ത്രിക്കുന്നതും പാകിസ്താന്‍ ഇന്റലിജന്‍സും സൈന്യവുമാണെന്നാണ് ഇന്ത്യയുടെ ആരോപണം.

ബോംബ് വീണതിന്റെ തൊട്ടടുത്ത് ജെയ്‌ഷേ മുഹമ്മദ് നടത്തുന്ന മദ്‌റസയുണ്ടെന്നും ദുരൂഹമാണ് അതിന്റെ പ്രവര്‍ത്തനമെന്നും അല്‍ജസീറ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബോംബ് വീണ സ്ഥലത്തു നിന്ന് ഒരു കീലോമീറ്ററിനുള്ളിലാണ് ഈ സ്ഥലം. ഈ മദ്‌റസയിലേക്കുള്ള സൂചനാ ബോര്‍ഡില്‍ ഇതിന്റെ നേതാവാ മൗലാനാ മസൂദ് അസ്ഹറെന്നും അഡ്മിനിസ്‌ട്രേറ്റര്‍ യൂസുഫ് അസ്ഹറെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നു. 'ഖുര്‍ആന്‍ പഠന മദ്‌റസ' എന്നാണ് ബോര്‍ഡിലുള്ളത്. മദ്‌റസയുടെ അടുത്ത് മറ്റൊരു മതപാഠശാലയും ഇവരുടെ പേരിലുണ്ട്.

മദ്‌റസ പരിശീലന ക്യാംപോ?

ഇവിടെ നടക്കുന്ന പ്രവര്‍ത്തനത്തെപ്പറ്റി പ്രദേശവാസികള്‍ പല അഭിപ്രായമാണ് പറയുന്നത്. പ്രദേശത്തെ കുട്ടികള്‍ക്ക് മത വിദ്യാഭ്യാസം നല്‍കുകയാണ് സ്ഥാപനമെന്ന് ചിലര്‍ പറയുമ്പോള്‍, ജെയ്‌ഷേ മുഹമ്മദ് ഭീകരരുടെ പരിശീലന കേന്ദ്രമെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

'മദ്‌റസ ആ കുന്നിന്റെ മുകളിലുണ്ട്. മുജാഹിദീങ്ങള്‍ക്കുള്ള (പോരാളികള്‍) പരിശീലന കേന്ദ്രമാണത്'- പ്രദേശത്തെ താമസക്കാരന്‍ പറഞ്ഞു.

'മദ്‌റസയില്‍ ജെയ്‌ഷേ മുഹമ്മദിന്റെ പരിശീലനം നടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം'- പ്രദേശത്തെ 31 കാരനും പറഞ്ഞു. പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞാണ് ഇരുവരുടെയും വെളിപ്പെടുത്തല്‍. 'സജീവമായി പരിശീലനം നടക്കുന്ന കേന്ദ്രമാണിത്. എങ്ങനെ പോരാട്ടം നടത്താമെന്നാണ് അവര്‍ പഠിപ്പിക്കുന്നത്'- അയാള്‍ തുടര്‍ന്നു.

 

എന്നാല്‍ മറ്റു ചിലരാകട്ടേ, ഇതു നിഷേധിച്ചു. 1980 കളില്‍ പരീശീലന ക്യാംപ് ഉണ്ടായിരുന്നുവെന്നും ഇപ്പോഴതില്ലെന്നും ഒമിര്‍ അഫ്‌സല്‍ ഗുല്‍സാര്‍ എന്നയാള്‍ പറഞ്ഞു.

ഇവിടെയുള്ള മതപാഠ ശാല ജെയ്‌ഷേ മുഹമ്മദിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്നതിനും അല്‍ജസീറ തെളിവ് പറയുന്നു.

2018 ഏപ്രിലില്‍, അബ്ദുല്‍ റഊഫ് അസ്ഗര്‍ എന്ന ജയ്‌ഷേ കമാന്‍ഡര്‍ (മസൂദ് അസറിന്റെ സഹോദരന്‍) ഈ മതപാഠ ശാലയില്‍ വച്ചാണ് അഭിസംബോധന ചെയ്തത്. ഇസ്‌ലാമിക പോരാട്ടത്തിന് ക്ഷണിച്ചു കൊണ്ടായിരുന്നു ആ പ്രസംഗം. ജെയ്‌ഷേ മുഹമ്മദിന്റെ പ്രസിദ്ധീകരണമായ അല്‍ ഖലമില്‍ ഈ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലേഖനത്തിലെ ഒരു വരി ഇങ്ങനെ: 'ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ് വിദ്യാഭ്യാസം, മതനിര്‍ദേശം, ജിഹാദ് എന്നിവയില്‍ ദൈനംദിനം മുന്നേറ്റം കുറിക്കുകയാണ്'.

[caption id="attachment_700634" align="alignleft" width="360"] ഇന്ത്യയുടെ ബോംബില്‍ നിന്ന് ചിതറിത്തെറിച്ച ചീള്‌[/caption]

ഈ പരിപാടിയില്‍ സംസാരിച്ചവരെല്ലാം ജിഹാദിനെ പൊക്കിപ്പറയുകയും ചെയ്യുന്നുണ്ട്.

ജബയ്ക്കടുത്ത് ജെയ്‌ഷേ മുഹമ്മദിന്റെ സജീവ പരിശീലന കേന്ദ്രമുണ്ടെന്ന് 2004 ല്‍ യു.എസ് പ്രതിരോധ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്ന് 2011 ല്‍ വിക്കിലിക്ക്‌സ് ചോര്‍ത്തിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പൂര്‍ണമായും അല്‍ ജസീറയെ ആധാരമാക്കി സ്വതന്ത്രമായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്‌


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago