എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകള്‍ക്ക് ഫോട്ടോസ്റ്റാറ്റ് മെഷീനും സര്‍ക്കാര്‍ ചെലവില്‍
തിരുവനന്തപുരം: പൊലിസുകാരെ ദാസ്യപ്പണിക്ക് നിയോഗിച്ചതിന് സായുധ സേനാ ബറ്റാലിയന്‍ മേധാവി പദവിയില്‍നിന്നു നീക്കിയ എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നു. ആരോപണ വിധേയയായ സിവില്‍ സര്‍വിസിന് പഠിക്കുന്ന മകളുടെ പഠനാവശ്യത്തിനുവേണ്ടി എസ്.എ.പി ക്യാംപില്‍ വരുത്തുന്നത് മാസം 10,000 ലേറെ രൂപയുടെ പുസ്തകങ്ങള്‍.
പഠനാവശ്യത്തിനായി ഫോട്ടോകോപ്പി മെഷീന്‍ സര്‍ക്കാര്‍ ചെലവില്‍ വാങ്ങി ഇവിടെ സ്ഥാപിച്ചു. നിരവധി മാസികകളും പുസ്തകങ്ങളും ആണ് മാസം തോറും വാങ്ങുന്നത്.
മകള്‍ക്കാവശ്യമായ നോട്ടുകളുടെ ഫോട്ടോ കോപ്പി എടുക്കാന്‍ വേണ്ടിയാണ് ഫോട്ടോ കോപ്പി മെഷീന്‍ പുതുതായി വാങ്ങി ഓഫിസില്‍ സ്ഥാപിച്ചത്. സുധേഷ്‌കുമാറിന് ശബരിമല സുരക്ഷാ ചുമതലയുടെ മേല്‍നോട്ടം ഉണ്ടായിരുന്ന ഘട്ടത്തില്‍ അവിടെനിന്നു കൊണ്ടുവന്ന ചാക്ക് കണക്കിന് അപ്പവും,അരവണയും വിതരണം ചെയ്യാന്‍ പൊലിസുകാരനെ ചുമതലപ്പെടുത്തി.
എ.ഡി.ജി.പിയുടെ സമ്മാനം ഇഷ്ടക്കാര്‍ക്ക് നല്‍കാന്‍ പൊലിസുകാര്‍ക്ക് നല്‍കിയ യാത്രാപടിയിനത്തില്‍ വന്‍ തുകയാണ് എഴുതിയെടുത്തത്. സുധേഷ് കുമാര്‍ ചെറിയ വിലയുള്ള മരുന്നുകള്‍ പോലും എസ്.എ.പി ക്യാംപിലെ ആശുപത്രിയില്‍നിന്ന് നിര്‍ബന്ധപൂര്‍വം വാങ്ങിപ്പിക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പുതുതായി സായുധ ബറ്റാലിയന്റെ ചുമതല നല്‍കിയ അനന്ദകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."