മാധ്യമവിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു
ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമായി അറിയപ്പെടുന്ന മാധ്യമങ്ങള്‍ സമൂഹത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍, വര്‍ത്തമാനകാലത്തു മാധ്യമങ്ങളുടെ ശൈലിയില്‍ വന്ന മാറ്റങ്ങള്‍ ആശങ്കയോടെ മാത്രമേ നോക്കിക്കാണാനാകൂ. പ്രസിദ്ധിക്കും ജനപ്രീതിക്കും സ്വാര്‍ഥതാല്‍പര്യത്തിനുമായി വാര്‍ത്തകളെ സൃഷ്ടിക്കുകയും വളച്ചൊടിക്കുകയും വഴി വായനക്കാരെ വിഡ്ഢികളാക്കുകയാണു വര്‍ത്തമാനകാലത്തു മാധ്യമങ്ങള്‍. അന്താരാഷ്ട്രപ്രശ്‌നങ്ങള്‍ക്കു വഴിവച്ചേക്കാവുന്ന വ്യാജവാര്‍ത്തയിലൂടെ പാകിസ്താന്‍ മുന്‍മന്ത്രിയെ ഏപ്രില്‍ ഫൂളാക്കിയതും കേരളത്തില്‍ ഒരു മന്ത്രി രാജിവയ്ക്കാന്‍ ഇടയായ സാഹചര്യവും മാധ്യമനൈതികതയ്ക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലങ്ങളാണ്. സമൂഹമാധ്യമങ്ങളില്‍നിന്ന് ആധികാരികമല്ലാത്ത പല ഗോസിപ്പുകളും വാര്‍ത്തകളായി മാധ്യമങ്ങളില്‍ വരുന്നതു മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് പറയാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."