HOME
DETAILS
MAL
എവിടെയാണ് ബോംബ് വര്‍ഷിച്ചത്, എത്ര പേരാണ് കൊല്ലപ്പെട്ടത്: കണക്കുകള്‍ പുറത്തുവിടണമെന്ന് മമത
backup
February 28 2019 | 16:02 PM
കൊല്‍ക്കത്ത: ഭീകരതാവളങ്ങള്‍ തകര്‍ത്തതിന്റെ വിശദ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് മമതാ ബാനര്‍ജി. ട്വിറ്ററിലൂടെയാണ് ബാലാകോട്ട് ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ അറിയണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആവശ്യം
എവിടെയാണ് ബോംബ് വര്‍ഷിച്ചത്, എത്ര പേരാണ് കൊല്ലപ്പെട്ടത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കണം. വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ചിലതില്‍ ആരും മരിച്ചിട്ടില്ലെന്നാണ് പറയുന്നത്. ചില മാധ്യമങ്ങള്‍ പറയുന്നു ഒരാളാണ് മരിച്ചതെന്ന്. അതിനാല്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്നും മമത ആവശ്യപ്പെട്ടു. ബാലാകോട്ട് ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."