HOME
DETAILS
MAL
ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു
backup
February 28 2019 | 17:02 PM
ന്യൂ ഡല്‍ഹി: ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് വിലക്കേര്‍പ്പെടുത്തി. യു. എ. പി. എ നിയമ പ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് സംഘടനയെ നിരോധിച്ചത്.
സംഘടനയെ ഇവിടെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ സംവരണ നിയമവും ഭേദഗതി ചെയ്തുകൊണ്ടും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇനി മുതല്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നിയന്ത്രണ രേഖക്ക് സമീപത്തുള്ളവര്‍ക്കായിരുന്നു സംവരണം ഏര്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."