ഖുര്‍ആന്‍ അധ്യായങ്ങള്‍ക്ക് മൂകഭാഷാ സാക്ഷാത്കാരവുമായി അസം സ്വദേശി മുഹമ്മദ് ഇഖ്ബാല്‍
കോഴിക്കോട്: വിശുദ്ധഖുര്ആന് വചനങ്ങള്‍ ആംഗ്യഭാഷയിലൂടെ പഠിപ്പിക്കാനുള്ള യുവാവിന്റെ ശ്രമങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അറബി അക്ഷരങ്ങളുടെ സൈന്‍ ലാങേജിന്റെ പുസ്തകമിറക്കിയ മുഹമ്മദ് ഇഖ്ബാല്‍ അസമാണ് ഈ റമദാനില്‍ വിശുദ്ധഗ്രന്ഥത്തിലെ മൂന്നു അധ്യായങ്ങള്‍ക്ക് മൂകഭാഷയിലൂടെയുള്ള വിനിമയം സാധ്യമാക്കിയത്. സൂറത്തുല്‍ ഫാതിഹ, ഇഖ്ലാസ്, നാസ് എന്നിവയാണ് മൂകഭാഷയിലൂടെ ഇദ്ദേഹം ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
മൂകഭാഷയിലെ അറബി അക്ഷരങ്ങളുള്ക്കൊള്ളുന്ന പുസ്തകം ഇദ്ദേഹം കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. ഇത് ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം നടത്തുകയും ചെയ്തു. നാലു ഘട്ടങ്ങളിലായി ഖുര്‍ആന്‍ മുഴുവനായും ആംഗ്യഭാഷയില്‍ പുറത്തിറക്കാനായിരുന്നു മുഹമ്മദ് ഇഖ്ബാലിന്റെ പദ്ധതി. എന്നാല്‍ കൊവിഡ് മഹാമാരി വന്നതോടെ ഇതിനുള്ള പരിശ്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് മൂന്ന് അധ്യായങ്ങളുടെ കീനോട്ട് 'പ്രസന്റെഷനുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഇതില്‍ ഖുര്‍ആനിലെ ആയത്തുകള്‍ ഒരു ഭാഗത്തും അതിന്റെ ആഗ്യത്തിലുള്ള ആവിഷ്കാരവും അതോടൊപ്പം ആംഗ്യഭാഷാ സിമ്പലുകളും സ്ക്രീനില്‍ തെളിഞ്ഞുവരും. ബാക്കി അധ്യായങ്ങള്‍കൂടി ഇതേ രീതിയില്‍ മനോഹരമായി ആവിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഇദ്ദേഹം. ബധിരര്‍ക്ക് ഏറെ സഹായകമാവുന്ന ഇത് ആവശ്യക്കാര്‍ക്കെല്ലാം സൗജന്യമായി നല്കാന് മുഹമ്മദ് ഇഖ്ബാല്‍ തയാറാണ്. ഉദാരമതികളില്‍ നിന്നുള്ള സാമ്പത്തിക സഹായമാണ് ഈ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിനുള്ളത്. നേരത്തെ പുറത്തിറക്കിയ 28 അക്ഷരമുള്ള അറബിഭാഷയില്‍ 36 സൈനുകളും പത്ത് അക്കങ്ങളുടെ സൈനുകളുമുള്ക്കൊള്ള 48 പേജുള്ള പുസ്തകം ഇതേരീതിയിലാണ് പുറത്തിറക്കിയത്. അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആംഗ്യ ഭാഷയിലൂടെ മനോഹമായി ആശയവിനിമയം ചെയ്യാന്‍ പഠിപ്പിക്കുന്ന സംരംഭങ്ങള്‍ ഏറേയുണ്ട്. എന്നാല്‍ ആംഗ്യ ഭാഷയിലൂടെ അറബിയും അതിലൂടെ വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയത്തിലേക്കും കടന്നു ചെല്ലാന്‍ കേള്‍വി സംസാര പരിമിതി നേരിടുന്നവര്‍ക്ക് വഴിയില്ല. ഇതിന് പരിഹാരം എന്ന നിലക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കോഴിക്കോട് സ്ഥിര താമസമാക്കിയ അസം സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ തുടക്കം കുറിച്ചിരിക്കുന്നത്.
നേരത്തെ അന്ധര്‍ക്കായുള്ള ബ്രെയിലി ഖുര്‍ആന്‍ പദ്ധതിയുമായി ഇഖ്ബാല്‍ രംഗത്തുണ്ടായിരുന്നു. ഖുര്‍ആനിന്റെയും ഇസ്ലാമിന്റെയും മാനവികതയും വശ്യതയും തിരിച്ചറിഞ്ഞ് ഇസ്ലാം മതാശ്ലേഷണം തടത്തിയ അസം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി കോഴിക്കോട് താമസിച്ചു വരികയാണ്.പുതിയ കീനോട്ട ് പ്രസന്റെഷന് തയാറാക്കുന്നതില്‍ അദ്ദേഹത്തിനു സഹായിയായി റിട്ടയേഡ് അധ്യാപകനായ കളന്തോട് സ്വദേശി ആലുംകണ്ടി ഹുസൈനും രംഗത്തുണ്ട്. എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ നടത്തുന്ന ഖുര്‍ആന്‍ അക്കാദമിയിലെ മൂക വിദ്യാര്‍ഥികളുടെ അധ്യാപകന് കൂടിയാണ് ഹുസൈന് മാസ്റ്റര്‍. വിവിധ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പാരായണ നിയമം ( തജ്വീദ് ) പഠിപ്പിക്കുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."