പ്രീമിയര്‍ ലീഗില്‍ ഗോള്‍മഴ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ ഗോള്‍മഴ. ആറു മത്സരങ്ങളില്‍ നിന്നായി ഇരുപത് ഗോളുകളാണ് ഇന്നലെ പിറന്നത്. വമ്പന്‍മാര്‍ എതിര്‍ വലയില്‍ ഗോള്‍ നിറച്ചപ്പോള്‍ ചെല്‍സിയും ടോട്ടനവും തമ്മിലുള്ള ആവേശപ്പോരില്‍ ചെല്‍സി വെന്നിക്കൊടി പാറിച്ചു. ആഴ്‌സനലും ബേണ്‍മൗത്തും തമ്മില്‍ നടന്ന മത്സരത്തില്‍ 5-1 എന്ന സ്‌കോറിന് ആഴ്‌സനല്‍ ബേണ്‍മൗത്തിനെ കെട്ടുകെട്ടിച്ചു. നാലാം മിനുട്ടില്‍ ജര്‍മന്‍ താരം മെസുട്ട് ഓസില്‍ തുടങ്ങിയ ഗോള്‍ വേട്ട 78-ാം മിനുട്ടിലാണ് അവസാനിച്ചത്.
27-ാം മിനുട്ടില്‍ ഹെന്റിക് ആഴ്‌സനലിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. 47-ാം മിനുട്ടില്‍ ലോറന്റ് കൊസേയ്ന്‍ലി മൂന്നാം ഗോളും നേടി. 30-ാം മിനുട്ടില്‍ ബേണ്‍മൗത്ത് താരം മൊസ്സൂട്ട് ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ സ്‌കോര്‍ 3-1. 59-ാം മിനുട്ടില്‍ ഒബമയോങ് ആഴ്‌സനലിന്റെ നാലാമത്തെ ഗോളും നേടി. 78-ാം മിനുട്ടില്‍ ലകാസട്ടെ നേടിയ ഗോളിലൂടെ ആഴ്‌സനല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മറ്റൊരു മത്സരത്തില്‍ സതാംപ്ടണ്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. ഓറിയല്‍ റോമിയോ (23), ജെയിംസ് പ്രോസ് (40) എന്നിവരാണ് സതാംപ്ടണ് വേണ്ടി ഗോളുകള്‍ നേടിയത്. ക്രിസ്റ്റല്‍ പാലസിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-1 എന്ന സ്‌കോറിന് വിജയിച്ചു. 33, 52 മിനുട്ടുകളില്‍ റൊമേലു ലുക്കാക്കു നേടിയ ഇരട്ട ഗോളിന്റെ ബലത്തിലായിരുന്നു യുനൈറ്റഡിന്റെ ജയം. 83-ാം മിനുട്ടില്‍ ആഷ്‌ലി യങ്ങും യുനൈറ്റഡിനായി ഗോള്‍ നേടി. 66-ാം മിനുട്ടില്‍ യോള്‍ വാര്‍ദാണ് ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വാട്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. വിജയികള്‍ക്കു വേണ്ടി സാദിയോ മാനേ, വിര്‍ജില്‍ വാന്‍ജിക് എന്നിവര്‍ ഇരട്ട ഗോളുകള്‍ സ്വന്തമാക്കി. 9, 20 മിനുട്ടുകളിലായിരുന്നു മാനേയുടെ ഗോളുകള്‍. 66-ാം മിനുട്ടില്‍ ഡിവോക്ക് ഒറിഗിയും ലിവര്‍പൂളിനായി ഗോള്‍ കണ്ടെത്തി.
79, 82 മിനുട്ടുകളിലാണ് വാന്‍ജിക്കിന്റെ ഗോളുകള്‍ പിറന്നത്. ജയത്തോടെ 69 പോയിന്റുമായി ലിവര്‍പൂള്‍ തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി 68 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 59-ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. ഈ ഗോളോടെ അഗ്യൂറോ ഗോള്‍ പട്ടികയില്‍ ഒന്നാമതെത്തി. ടോട്ടനം ചെല്‍സി മത്സരത്തില്‍ 57-ാം മിനുട്ടില്‍ പെഡ്രോ ചെല്‍സിക്കായി ആദ്യ ഗോള്‍ നേടി. 84-ാം മിനുട്ടില്‍ ട്രിപ്പയറുടെ സെല്‍ഫ് ഗോളും പിറന്നതോടെ ചെല്‍സി രണ്ട് ഗോളിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."