HOME
DETAILS
MAL
പിന്നാലെ നടന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ട്രംപ് അവഗണിച്ചു!
backup
April 29 2020 | 02:04 AM
വാഷിങ്ടണ്‍: കൊവിഡ് വ്യാപനം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിദഗ്ധര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയെന്നും എന്നാല്‍ അതൊന്നും അദ്ദേഹം പരിഗണിക്കുകപോലും ചെയ്തില്ലെന്നും റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ട്രംപിനെ പലതവണ വൈറസിന്റെ വ്യാപനവും ദുരന്തഫലങ്ങളും സംബന്ധിച്ച് വിദഗ്ധര്‍ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ആരോഗ്യരംഗത്തെ വിദഗ്ധരെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. നേരത്തെയും സമാനരീതിയില്‍ ട്രംപിനെതിരേ ആരോപണമുയര്‍ന്നിരുന്നു.
ഇതിനു ശേഷമാണ് ചൈനയ്ക്കെതിരേ ആരോപണം കടുപ്പിച്ച് ട്രംപ് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ ഭരണപരാജയം മറച്ചുവയ്ക്കാനാണ് ചൈനയെ കുറ്റപ്പെടുത്തുന്നതെന്നാണ് ഇന്നലെയും ചൈന ആരോപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."